ഉറുമി വീശി ആളുകെ വിസ്മയിപ്പിക്കുന്ന വധു
ഉറുമി വീശി ആളുകെ വിസ്മയിപ്പിക്കുന്ന വധു

കല്യാണത്തിന് പിന്നാലെ നടുറോഡില്‍; ഉറുമി വീശി വധുവിന്റെ അഭ്യാസപ്രകടനം, ഓടിക്കൂടി നാട്ടുകാര്‍- വീഡിയോ

തമിഴ്‌നാട്ടില്‍ വധു വിവിധ ആയോധന കലകളില്‍ അഭ്യാസപ്രകടനം നടത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വധു വിവിധ ആയോധന കലകളില്‍ അഭ്യാസപ്രകടനം നടത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു. കല്യാണം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ഉറുമി വീശി ആളുകളെ അത്ഭുതപ്പെടുത്തുന്ന 22കാരിയുടെ വീഡിയോയാണ് പുറത്തുവന്നത്.

തൂത്തുകുടിയിലാണ് സംഭവം. 22 വയസുള്ള പി നിഷയാണ് കല്യാണ മണ്ഡപത്തിന് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയത്. റോഡില്‍ അതിവിദഗ്ധമായി ഉറുമി വീശുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. ഇതിന് പുറമേ മറ്റു ആയോധന കലകളിലും അഭ്യാസപ്രകടനം നടത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പെണ്‍കുട്ടികള്‍ സ്വയരക്ഷയ്ക്ക് പ്രാധാന്യം നല്‍കേണ്ടത്  ഓര്‍മ്മിപ്പിക്കാനാണ് അഭ്യാസ പ്രകടനം നടത്തിയതെന്ന് നിഷ പറയുന്നു. അനായാസമായാണ് യുവതി ഉറുമി വീശിയത്. സുപ്രിയ സാഹു ഐഎഎസാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.  റോക്ക്‌സ്റ്റാര്‍ വധു എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് വീഡിയോ പ്രചരിപ്പിച്ചത്. ഈ വീഡിയോയുടെ പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ പെണ്‍കുട്ടികള്‍ ഉറുമി ഉപയോഗിക്കാന്‍ തയ്യാറാകണമെന്നും സുപ്രിയ സാഹു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com