വാക്‌സിന്‍ എടുക്കാനായി കൂട്ടത്തോടെ ഓടി, ഉന്തും തള്ളും; തെറിച്ചുവീണ് വയോധികര്‍; വീഡിയോ

തിരക്ക് ഒഴിവാക്കുന്നതിനായി യാതൊരു ക്രമീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നില്ല 
വാക്‌സിനെടുക്കാനായി കൂട്ടത്തോടെ ഓടുന്നവര്‍ വീഡിയോ ദൃശ്യം
വാക്‌സിനെടുക്കാനായി കൂട്ടത്തോടെ ഓടുന്നവര്‍ വീഡിയോ ദൃശ്യം

ഭോപ്പാല്‍: മധ്യപ്രദേശില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ ഉന്തും തള്ളും. ചിന്ദ്‌വാര ജില്ലയിലെ ഒരു വാക്‌സിന്‍ കേന്ദ്രത്തിലാണ് നൂറ് കണക്കനാളുകള്‍ വാക്‌സിന്‍ സ്വീകരിക്കാനായി എത്തിയത്. ഒടുവില്‍ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.

തിരക്ക് ഒഴിവാക്കുന്നതിനായി യാതൊരു ക്രമീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നില്ല. രാവിലെ ആരോഗ്യവകുപ്പ് അധികൃതര്‍ വാക്‌സിന്‍ കേന്ദ്രം തുറന്നതോടെ ആളുകള്‍ കൂട്ടത്തോടെ മുറിക്കകത്തേക്ക് പ്രവേശിക്കുകയായിരുന്നു. തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേര്‍ താഴെ വീഴുകയും ചെയ്തു. ഇക്കൂട്ടത്തില്‍ നിരവധി വയോധികരായ സ്ത്രീകളെയും കാണാം. വാക്‌സിന്‍ സ്വീകരിക്കാനെത്തിയവര്‍ തിക്കും തിരക്കും കൂട്ടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം 9.5ലക്ഷം ഡോസ് വാക്‌സിനുകളാണ് നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഒറ്റദിവസം കൊണ്ട് ഏറ്റവും അധികം വാക്‌സിന്‍ നല്‍കിയ സംസ്ഥാനവും മധ്യപ്രദേശാണ്. ജൂണ്‍ 21ന് 17ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com