സുനന്ദ പുഷ്കറിന്റെ മരണത്തിൽ ശശി തരൂരിനെതിരെ കുറ്റം ചുമത്തുമോ? വിധി ഇന്ന്

സുനന്ദ പുഷ്കറിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണയ്ക്കോ കൊലപാതകത്തിനോ തരൂരിനെതിരെ കുറ്റം ചുമത്തണമെന്നാണ് പൊലീസ് ആവശ്യം
സുനന്ദ പുഷ്കറും ശശി തരൂരും/ ഫേയ്സ്ബുക്ക്
സുനന്ദ പുഷ്കറും ശശി തരൂരും/ ഫേയ്സ്ബുക്ക്

ന്യൂഡൽഹി; സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തുമോയെന്ന് ഇന്ന് അറിയാം. ഡൽഹി റോസ് അവന്യു കോടതിയാണ് വിധി പറയുക. സുനന്ദ പുഷ്കറിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണയ്ക്കോ കൊലപാതകത്തിനോ തരൂരിനെതിരെ കുറ്റം ചുമത്തണമെന്നാണ് പൊലീസ് ആവശ്യം.

എന്നാൽ, തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണം ആത്മഹത്യയായിട്ടോ, നരഹത്യയായിട്ടോ കാണാനാകില്ല. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്‌വ കോടതിയെ അറിയിച്ചിരുന്നു. രണ്ടാംതവണയാണ് വിധി പറയാനായി കേസ് പരിഗണിക്കുന്നത്.

2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ ഡൽഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ.സുധീർ ഗുപ്ത ആദ്യം വ്യക്തമാക്കിയിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂർ ഉൾപ്പെടെ ഏഴു പേരെ ചോദ്യം ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com