വാരാന്ത്യ കർഫ്യൂ ഇല്ല, രാത്രികാല നിയന്ത്രണം തുടരും; ഇളവുകൾ പ്രഖ്യാപിച്ച് കർണാടക 

രാത്രി ഒമ്പത് മുതൽ പുലർച്ച അഞ്ചു വരെയുള്ള രാത്രികാല കർഫ്യൂ തുടരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെംഗളൂരു: വാരാന്ത്യ കർഫ്യൂ ഒഴിവാക്കി കർണാടക സർക്കാർ. സംസ്ഥാനത്ത് അടുത്ത ആഴ്ച മുതൽ വാരാന്ത്യ കർഫ്യൂ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. അതേസമയം രാത്രി ഒമ്പത് മുതൽ പുലർച്ച അഞ്ചു വരെയുള്ള രാത്രികാല കർഫ്യൂ തുടരും. 

പൊതുഗതാഗതത്തിൽ നാളെ മുതൽ വാഹനങ്ങളിലെ ഇരിപ്പിടത്തിന് അനുസൃതമായി ആളുകളെ കയറ്റാം. കണ്ടെയിൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചു. കണ്ടെയിൻമെന്റിന് പുറത്ത് മാളുകൾ, സിനിമാ തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ, ഓഫീസുകൾ, മറ്റു കടകൾ എന്നിവയ്ക്ക് തുറക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്യൂഷൻ-കോച്ചിങ് സെന്ററുകൾക്കും പ്രവർത്തനാനുമതി ഇല്ല. 

സ്വിമ്മിങ് പൂളുകളിലേക്ക് പരിശീലന ആവശ്യങ്ങൾക്കായി പ്രവേശനം അനുവദിച്ചു. പരിശീലനത്തിനായി സ്‌പോർട് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും തുറക്കാം. കാഴ്ചക്കാരെ അനുവദിക്കില്ല. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് നിർദേശമുണ്ട്. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പൊതു പരിപാടികൾക്ക് കണ്ടെയിൻമെന്റ് സോണുകൾക്ക് പുറത്ത് അനുമതിയുണ്ട്.

ആരാധനാലയങ്ങൾ ദർശനങ്ങൾക്ക് മാത്രമായി തുറന്ന് നൽകാം. വിവാഹ ചടങ്ങുകളിൽ 100 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com