പഴനിയും വേളാങ്കണ്ണിയും തുറക്കും; ഇന്നു മുതൽ നിയന്ത്രണങ്ങളോടെ പ്രവേശനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2021 06:35 AM  |  

Last Updated: 05th July 2021 06:44 AM  |   A+A-   |  

pazhani_temple

ഫയല്‍ ചിത്രം

 

ചെന്നൈ: പഴനി ക്ഷേത്രം, വേളാങ്കണ്ണി പള്ളി, നാഗൂർ ദർഗ, തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്ര തുടങ്ങിയ തമിഴ്നാട്ടിലെ ആരാധാലയങ്ങളിൽ ഇന്നു മുതൽ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചു. 10 വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിനു മുകളിലുള്ളവർക്കും നിയന്ത്രണമുണ്ട്. 

പഴനി ക്ഷേത്രത്തിൽ രാവിലെ 6 മുതൽ രാത്രി 8 വരെയാണു ദർശനം. ഓൺലൈനായി ബുക്ക് ചെയ്തവർക്കു മാത്രമായിരിക്കും ദർശനം നടത്താൻ അനുവാദമുണ്ടാകുക. വേളാങ്കണ്ണി പള്ളിയിൽ ഇന്നു മുതൽ 50% വിശ്വാസികൾക്ക് പ്രവേശനം നൽകും. 

തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ ദർശനം നടത്താൻ രണ്ട് മീറ്റർ അകലത്തിൽ വൃത്തം വരച്ചിട്ടുണ്ട്. രാമേശ്വരം രാമനാഥ ക്ഷേത്രത്തിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചെങ്കിലും 22 പുണ്യ തീർഥങ്ങളിൽ സ്നാനം ചെയ്യുന്നതിന് അനുമതിയില്ല.