111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്ക്, ഇന്നലെ രോഗികൾ 35,000ൽ താഴെ; ചികിത്സയിലുള്ളവർ നാലരലക്ഷത്തിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th July 2021 09:46 AM |
Last Updated: 06th July 2021 09:46 AM | A+A A- |

ഫയല്‍ ചിത്രം/ പിടിഐ
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. ഇന്നലെ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണ് രേഖപ്പെടുത്തിയത്. 34,703 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4,64,357 ആയി താഴ്ന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 97.17ശതമാനമാണ് രോഗമുക്തി നിരക്ക്.
കോവിഡ് മൂന്നാം തരംഗം അടുത്ത മാസം സംഭവിച്ചേക്കാമെന്നാണ് എസ്ബിഐയുടെ റിപ്പോർട്ട് പ്രവചിക്കുന്നത്.സെപ്റ്റംബറിൽ ഇത് മൂർധന്യത്തിൽ എത്തിയേക്കും.അതിനാൽ ജാഗ്രത തുടരണമെന്നും റിപ്പോർട്ടിൽ പറയുന്നു.ഒക്ടോബറിൽ കോവിഡ് കേസുകൾ മൂർധന്യത്തിൽ എത്തിയേക്കുമെന്നാണ് വിദഗ്ധ സമിതിയംഗം കഴിഞ്ഞ ദിവസം പ്രവചിച്ചത്.കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചില്ലെങ്കിൽ ഇത് സംഭവിച്ചേക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കാര്യമായി കുറഞ്ഞിട്ടില്ല.കേരളത്തിൽ പത്തുശതമാനത്തിന് മുകളിലാണ് രോഗസ്ഥിരീകരണ നിരക്ക്. പ്രതിദിനം പതിനായിരത്തിന് മുകളിൽ രോഗികളാണ് ചികിത്സ തേടുന്നത്.