മുഖം മിനുക്കി മോദി മന്ത്രിസഭ; സത്യപ്രതിജ്ഞ പൂര്‍ത്തിയായി

43 മന്ത്രിമാരാണ് ബുധനാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്തത്
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സഭയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. 43 മന്ത്രിമാരാണ് ബുധനാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്തത്. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. നാരായണ്‍ റാണെ, സര്‍ബാനന്ദ സോനോവാള്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

കിരണ്‍ റിജിജുവിനും ഹര്‍ദീപ് സിങ് പുരിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അനുരാഗ് ഠാക്കൂറിനും ആര്‍ കെ സിങ്ങിനും ജി കിഷന്‍ റെഡ്ഡിക്കും സ്ഥാനക്കയറ്റമുണ്ട്. വനിതാ നേതാക്കളായ അനുപ്രിയ പട്ടേല്‍, ശോഭ കരന്തലജെ, മീനാക്ഷി ലേഖി എന്നിവര്‍ കേന്ദ്രസഹമന്ത്രിസ്ഥാനമാണു ലഭിച്ചത്.

മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു. കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് എ നാരായണസ്വാമിയും ബംഗാളിലെ ഗോത്രവര്‍ഗ നേതാവ് ജോണ്‍ ബര്‍ളയും കേന്ദ്രസഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 

മന്ത്രിമാരുടെ പട്ടിക 

നാരായണ്‍ റാണെ
സര്‍ബാനന്ദ സോനോവാള്‍
ഡോ. വീരേന്ദ്ര കുമാര്‍
ജ്യോതിരാദിത്യ സിന്ധ്യ
രാമചന്ദ്ര പ്രസാദ് സിങ്
അശ്വിനി വൈഷ്ണവ്
പശുപതി കുമാര്‍ പരസ്
കിരണ്‍ റിജിജു
രാജ് കുമാര്‍ സിങ്
ഹര്‍ദീപ് സിങ് പുരി
മസൂഖ് മാണ്ഡവ്യ
ഭൂപേന്ദ്ര യാദവ്
പുരുഷോത്തം രുപാലിയ
ജി കിഷന്‍ റെഡ്ഡി
അനുരാജ് സിങ് ഠാക്കൂര്‍
പങ്കജ് ചൗധരി
അനുപ്രിയ സിങ് പട്ടേല്‍
സത്യപാല്‍ സിങ് ബാഗേല്‍
രാജീവ് ചന്ദ്രശേഖര്‍
ശോഭാ കരന്തലജെ
ഭാനുപ്രതാപ് സിങ് വര്‍മ
ദര്‍ശന വിക്രം ജര്‍ദോഷ്
മീനാക്ഷി ലേഖി
അന്നപൂര്‍ണ ദേവി
എ നാരായണ സ്വാമി
കൗശല്‍ കിഷോര്‍
അജയ് ഭട്ട്
ബിഎല്‍ വര്‍മ
അജയ് കുമാര്‍
ചൗബന്‍ ദേവുവിങ്
ഭഗവന്ത് ഖുബ
കപില്‍ പാട്ടീല്‍
പ്രതിമ ഭൗമിക്
സുഭാഷ് സര്‍ക്കാര്‍
ഡോ. ഭഗവത് കിഷന്റാവു കാരാട്
ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്
ഡോ. ഭാരതി പ്രവിണ്‍ പവാര്‍
ബിശ്വേശ്വര്‍ ടുഡു
ശന്തനു ഠാക്കൂര്‍
ഡോ. എം മഹേന്ദ്രഭായി
ജോണ്‍ ബരിയ
ഡോ. എല്‍ മുരുകന്‍
നിശിത് പ്രാമാണിക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com