പാര്‍ലമെന്റിലേക്ക് വരുന്നത് സൈക്കിളില്‍, വെറ്ററിനറി സയന്‍സില്‍ ബിരുദം, പുതിയ ആരോഗ്യമന്ത്രിക്ക് മുന്നില്‍ നിരവധി വെല്ലുവിളികള്‍; മന്‍സൂഖ് മാണ്ഡവ്യയെ അറിയാം 

കോവിഡ് മൂന്നാംതരംഗം പിടിച്ചുനിര്‍ത്തുക എന്നതാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി
മന്‍സൂഖ് മാണ്ഡവ്യ/ഫയല്‍
മന്‍സൂഖ് മാണ്ഡവ്യ/ഫയല്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് രാജ്യം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ് കേന്ദ്ര ആരോഗ്യമന്ത്രിയായി മന്‍സൂഖ് മാണ്ഡവ്യ ചുമതലയേറ്റത്. അതുകൊണ്ട് തന്നെ നിരവധി വെല്ലുവിളികളാണ്  അദ്ദേഹത്തിന് മുന്‍പില്‍. കോവിഡ് മൂന്നാംതരംഗം പിടിച്ചുനിര്‍ത്തുക എന്നതാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി. 

രാസവള മന്ത്രിയായ മന്‍സൂഖ് മാണ്ഡവ്യ ഗുജറാത്തില്‍ നിന്നാണ് വരുന്നത്. സൈക്കിള്‍ ചവിട്ടി പാര്‍ലമെന്റില്‍ എത്തി ഇദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഗുജറാത്ത് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദമെടുത്ത ഈ 49 കാരന് പോളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും ഉണ്ട്്. കഴിഞ്ഞ ആറുദിവസം രാജ്യത്തെ കോവിഡ് വാക്‌സിന്‍ നിര്‍മ്മാണശാലകളില്‍ സന്ദര്‍ശനം നടത്തിയതിലൂടെ മന്ത്രിസഭ പുനഃസംഘടനയില്‍ സുപ്രധാനവകുപ്പിന്റെ ചുമതല തന്നെ ഏല്‍പ്പിക്കുമെന്ന് അദ്ദേഹം മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്ന വാദത്തിന് ബലം നല്‍കുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, സൈഡ് കാഡില, ഭാരത് ബയോടെക്ക് എന്നി കമ്പനികളുടെ വാക്‌സിന്‍ നിര്‍മ്മാണശാലകളിലാണ് ഇദ്ദേഹം സന്ദര്‍ശനം നടത്തിയത്.

ആരോഗ്യമന്ത്രിയായി ഉയര്‍ത്തിയതിന് പുറമേ ഇതുവരെ കൈകാര്യം ചെയ്തിരുന്ന രാസവളം വകുപ്പും നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. എബിവിപിയിലുടെയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. 28-ാം വയസില്‍ എംഎല്‍എയായി ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. 2012ല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 

2016ല്‍ ആദ്യ മോദി സര്‍ക്കാരില്‍ അംഗമായ മന്‍സൂഖ് മാണ്ഡവ്യ ഉപരിതല ഗതാഗതം, രാസവളം എന്നി വകുപ്പുകളില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിശ്വാസം അര്‍പ്പിച്ചതില്‍ വളരെ സന്തോഷവാനാണെന്നും നന്ദിയുള്ളവനാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com