നിയന്ത്രണങ്ങളില്‍ ഇളവ്;  വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ആയിരങ്ങള്‍;  മാസ്‌കും സാമുഹിക അകലവും ഇല്ല; വീഡിയോ

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ ഒത്തുകൂടിയപ്പോള്‍ ഒരാള്‍ പോലും മാസ്‌കും  സാമൂഹിക അകലവും പാലിക്കാന്‍ തയ്യാറായില്ല 
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വെള്ളച്ചാട്ടം കാണാനെത്തിയവര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വെള്ളച്ചാട്ടം കാണാനെത്തിയവര്‍

മുസ്സൂറി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഉത്തരാഖണ്ഡിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ നൈനിറ്റാളിലും മുസ്സൂറിയിലും ആളുകള്‍ കൂട്ടത്തോടെ എത്തുന്നു. റോഡുകളില്‍ നിറയെ വാഹനങ്ങളാണ്.  പ്രധാന ഹോട്ടലുകളെല്ലാം ഇതിനകം തന്നെ ആളുകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുകയാണ്.

ഇതിനിടെ, മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തില്‍ നൂറ് കണക്കിനാളുകള്‍ കുളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായി. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ ഒത്തുകൂടിയപ്പോള്‍ ഒരാള്‍ പോലും മാസ്‌ക് ധരിക്കുകയോ, സാമൂഹിക അകലമോ പാലിച്ചില്ലെന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈ വീഡിയോ നിരവധിയാളുകളാണ് ഷെയര്‍ ചെയ്തത്. 

വീഡിയോ വൈറലായതോടെ പലരും രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. തലയില്‍ ഒന്നുമില്ലാത്തവര്‍ മാത്രമെ ഇത് ചെയ്യുകയുള്ളുവെന്നാണ് സമൂഹമാധ്യമത്തിലെ ഒരാളുടെ പ്രതികരണം. എന്നാല്‍ മറ്റൊരാള്‍ പറഞ്ഞത് ഇത് ശക്തമായ നീക്കമെന്നാണ്. മുസ്സൂറിയില്‍ കുല്‍ദി ബസാര്‍, മാള്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. നൈനിറ്റാളിലും സമാനമായ സാഹചര്യമാണ്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ലക്ഷക്കണക്കിനാളുകളാണ് കോവിഡിന് ശേഷം സംസ്ഥാനം സന്ദര്‍ശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com