'റോസാപൂക്കള്‍ക്ക്' പകരം തോക്ക് ചൂണ്ടി പ്രണയാഭ്യര്‍ത്ഥന; പൊതുനിരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് ജയിലില്‍ 

പ്രണയാഭ്യര്‍ത്ഥന അംഗീകരിക്കുന്നതിന് പൊതുജനമധ്യേ തോക്ക് ചൂണ്ടി പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുവാഹത്തി: പ്രണയാഭ്യര്‍ത്ഥന അംഗീകരിക്കുന്നതിന് പൊതുജനമധ്യേ തോക്ക് ചൂണ്ടി പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍. നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചതിനാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ 25കാരനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.

നാഗാലന്‍ഡിലെ ദിമാപൂരിലാണ് നാടകീയ സംഭവം അരങ്ങേറിയത്.  അഭിപ്രായവവ്യത്യാസങ്ങള്‍ പരിഹരിച്ച് കാമുകിയില്‍ നിന്ന് സ്‌നേഹം പിടിച്ചുപറ്റുന്നതിനാണ് അവസാന അടവായി പൊതുജനമധ്യേ യുവാവ് തോക്ക് ചൂണ്ടിയത്. കാമുകിയുമായി ട്രക്ക് ഡ്രൈവറായ യുവാവിന് അഭിപ്രായവൃത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിന് അവസാന അടവായാണ് തോക്ക് ചൂണ്ടിയത്. തര്‍ക്കം പരിഹരിച്ച് തന്റെ പ്രണയാഭ്യര്‍ത്ഥന അംഗീകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയാണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തോക്കിന് ലൈസന്‍സ് ഇല്ല. കൂട്ടുകാരനില്‍ നിന്ന് തോക്ക് വാടകയ്ക്ക് വാങ്ങിയതാണ് എന്നാണ് 25കാരന്‍ പറഞ്ഞത്. കൂട്ടുകാരന് തോക്ക് എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. റോസാപൂക്കള്‍ കാണിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിന് പകരമാണ് യുവാവ് തോക്ക് ചൂണ്ടിയത്. തോക്ക് യുവാവ് നിയമവിരുദ്ധമായാണ് കൈയില്‍ വച്ചതെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com