പുതിയ സ്വകാര്യതാ നയം പാലിക്കാത്തവര്‍ക്ക് സേവനങ്ങള്‍ തടയില്ല; പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചതായി വാട്സ്ആപ്പ് 

പുതിയ സ്വകാര്യതാ നയം പാലിക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കില്ലെന്നും സേവനങ്ങള്‍ തടയില്ലെന്നും പ്രമുഖ സമൂഹമാധ്യമമായ വാട്‌സ്ആപ്പ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയം പാലിക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കില്ലെന്നും സേവനങ്ങള്‍ തടയില്ലെന്നും പ്രമുഖ സമൂഹമാധ്യമമായ വാട്‌സ്ആപ്പ്. ഡാറ്റ സംരക്ഷണ നിയമം നടപ്പാക്കുന്നത് വരെ ഇന്ത്യയില്‍ സ്വകാര്യതാ നയം മരവിപ്പിക്കുകയാണെന്ന് വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

സ്വകാര്യതാ നയത്തിനെതിരേ കോമ്പറ്റീഷന്‍ കമ്മീഷന്‍ നേരത്തെ ഒരു അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിക്കളയുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്സ്ആപ്പും ഫെയ്സ്ബുക്കും നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാട്സ്ആപ്പിന്റെ നിലപാട് വ്യക്തമാക്കിയത്. 

പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ സ്വമേധയാ നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന് വാട്സ്ആപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു. ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നത് വരെ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ല. നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ആപ്പിന്റെ ലഭ്യത തടയില്ലെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ വാട്സ്ആപ്പ്  അറിയിച്ചു.

പുതിയ നയം അംഗീകരിക്കാത്തവര്‍ക്ക് വാട്സ്ആപ്പിന്റെ സേവനം തടയില്ല. എന്നാല്‍ നയം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശം തുടര്‍ന്നും അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫെയ്സ്ബുക്കിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും സമാനമായ വാദമാണ് ഉയര്‍ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com