ശബ്ദ മലിനീകരണത്തിന്  ഒരു ലക്ഷം വരെ പിഴ; നിയമ ഭേദഗതി‌യുമായി ഡൽഹി

നിശ്ചിത സമയത്തിന് ശേഷം വെടിമരുന്നുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ശബ്ദ മലിനീകരണം കുറയ്ക്കാൻ പിഴത്തുക വർദ്ധിപ്പിച്ച് ഡൽഹി മലിനീകരണ നിയന്ത്രണ സമിതി. ശബ്ദ മലിനീകരണം ഉണ്ടാക്കുന്നവരിൽ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്നതാണ് പുതിയ നിയമ ഭേദഗതി.

നിശ്ചിത സമയത്തിന് ശേഷം വെടിമരുന്നുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാമെന്നാണ് പുതിയ ചട്ടം. നിയന്ത്രണം ലംഘിച്ചാൽ വാണിജ്യ-ജനവാസ കേന്ദ്രങ്ങളിൽ 1000 രൂപയും നിശബ്ദ മേഖലകളിൽ 3000 രൂപയുമാണ് പിഴ.

വിവാഹം, ആരാധന ചടങ്ങുകൾ തുടങ്ങിയവയിൽ വെടിമരുന്ന് പ്രയോഗിക്കുകയാണെങ്കിൽ വാണിജ്യ -ജനവാസ കേന്ദ്രങ്ങളിൽ 10,000 രൂപയും നിശബ്ദ മേഖലയിലാണെങ്കിൽ 20,000 രൂപയുമാകും പിഴ. സംഘാടകർക്കെതിരെയാകും നടപടി. പിഴ ഈടാക്കിയതിന് ശേഷവും ശബ്ദ മലിനീകരണം സൃഷ്ടിച്ചാൽ 40,000 രൂപ പിഴയീടാക്കാം. വീണ്ടും തുടർന്നാൽ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കുകയും പ്രദേശം സീൽ ചെയ്യുമെന്നുമാണ് പുതിയ ചട്ടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com