നിയന്ത്രണങ്ങള്‍ ലംഘിച്ച് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിശാപാര്‍ട്ടി; 37 പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2021 12:00 PM  |  

Last Updated: 11th July 2021 12:00 PM  |   A+A-   |  

raid

പഞ്ചനക്ഷത്രഹോട്ടലില്‍ റെയ്ഡ് നടത്തുന്ന പൊലീസ്‌

 

കൊല്‍ക്കത്ത:കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിശാ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ 37 പേര്‍ അറസ്റ്റില്‍. കൊല്‍ക്കത്ത പാര്‍ക്ക് സ്ട്രീറ്റിലെ പാര്‍ക്ക് ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ആഡംബര കാറുകളും 38 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

പുലര്‍ച്ചെ ഒന്നേകാലിന് പരിശോധന നടത്തുമ്പോഴും ഹോട്ടലിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയില്‍ ഉച്ചത്തിലുള്ള സംഗീതത്തിന്റെ അകമ്പടിയോടെ പാര്‍ട്ടി നടത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പരിശോധനക്കിടെ ഇവര്‍ പൊലീസീനോട് തട്ടിക്കയറായതായും പറയുന്നു. മദ്യക്കുപ്പികള്‍, കഞ്ചാവ്, മൂന്ന് ഹുക്കകള്‍, ഡിജെ ലൈറ്റ്, രണ്ട് സൗണ്ട്? ബോക്‌സുകള്‍, ആംപ്ലിഫയര്‍, രണ്ട് ഡി.ജെ ഡിസ്‌കുകള്‍ എന്നിവ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.