അമ്മയെ കൊന്ന് അവയവങ്ങൾ വറുത്ത് കഴിച്ചു; 35കാരന് വധശിക്ഷ
By സമകാലിക മലയാളം ഡെസ്ക് | Published: 11th July 2021 02:39 PM |
Last Updated: 11th July 2021 02:39 PM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: അമ്മയെ കൊന്ന് അവയവങ്ങൾ വറുത്ത് കഴിച്ച യുവാവിന് വധശിക്ഷ. അപൂർവങ്ങളിൽ അപൂർവം എന്ന് പറഞ്ഞാണ് മഹാരാഷ്ട്രയിലെ കോലാപൂരിലെ കോടതി 35കാരനായ സുനിൽ രാമ കുഛ്കൊറാവിക്ക് ശിക്ഷ വിധിച്ചത്. കൊലപാതകം അതിക്രൂരവും ലജ്ജാവഹമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചെന്ന് കോലാപൂർ അഡീഷനൽ സെഷൻസ് ജഡ്ജി മഹേഷ് കൃഷ്ണജി നിരീക്ഷിച്ചു. ആ അമ്മ അനുഭവിച്ച വേദന വാക്കുകളിലൂടെ വിശദീകരിക്കാനാവില്ല. മദ്യാസക്തിക്ക് തൃപ്തിവരുത്താനാണ് അയാൾ ഈ പ്രവൃത്തി ചെയ്തിരിക്കുന്നത്. നിസഹായയായ അമ്മയുടെ ജീവിതം അവൻ ബലമായി ഇല്ലാതാക്കി. മാതൃത്വത്തിനുള്ള ഏറ്റവും വലിയ അപമാനമാണിത്', ജഡ്ജി പറഞ്ഞു.
2017 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റകൃത്യത്തിന് ശേഷവും പ്രതിക്ക് തന്റെ പ്രവൃത്തിയിൽ മാനസാന്തരമോ പശ്ചാത്താപമോ പ്രകടമായില്ലെന്നും കോടതി നിരീക്ഷിച്ചു.