വ്യോമസേനയുടെ പ്രത്യേക വിമാനം; അഫ്ഗാനില്‍ നിന്ന് അമ്പത് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ച് ഇന്ത്യ

താലിബാന്‍ ശക്തിപ്രാപിക്കുന്ന അഫ്ഗാനിസ്ഥാനില്‍ നിന്ന് അമ്പത് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ച് ഇന്ത്യ.
ചിത്രം: എ പി
ചിത്രം: എ പി


ന്യൂഡല്‍ഹി/കാബൂള്‍: താലിബാന്‍ ശക്തിപ്രാപിക്കുന്ന അഫ്ഗാനിസ്ഥാനില്‍ നിന്ന് അമ്പത് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ച് ഇന്ത്യ. കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നയതന്ത്ര, സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരികെയെത്തിച്ചത്. 

ശനിയാഴ്ച രാത്രിയാണ് വ്യോമസേനയുടെ പ്രത്യേക വിമാനം  കാണ്ഡഹാറില്‍ എത്തിയത്. തിരികെയെത്തിയ സംഘത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളുമുണ്ട്. 

അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ, അഫ്ഗാനില്‍ കൂടുതല്‍ മേകലകളിലേക്ക് താലിബാന്‍ അധികാരം വ്യാപിക്കാന്‍ ആരംഭിച്ചതോടെയാണ് ഇന്ത്യ ഉദ്യോഗസ്ഥരെയും പൗരരേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്. കാണ്ഡഹാറിലെ ഇന്ത്യന്‍ എംബസി താത്ക്കാലികമായി അടച്ചു. 

പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ പല മേഖലകളും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. താലിബാന്‍ തീവ്രവാദികള്‍ അതിവേഗത്തിലാണ് ഈ മേഖലകളില്‍ മുന്നേറുന്നത്. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ കാബൂള്‍ പിടിച്ചെടുക്കാന്‍ ഇനി അധികം നാളുകളില്ലെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com