ശക്തമായ ഇടിമിന്നല്‍; രാജസ്ഥാനില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ ഏഴ് കുട്ടികളും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2021 08:40 AM  |  

Last Updated: 12th July 2021 08:40 AM  |   A+A-   |  

Heavy lightning claims 19 lives in Rajasthan

ഫോട്ടോ: എഎൻഐ

 

ജയ്പുര്‍: രാജസ്ഥാനില്‍ ഇടിമിന്നലേറ്റ് 19 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

രാജസ്ഥാനിലെ കോട്ട, ധോല്‍പുര്‍, ജയ്പുര്‍ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. ജയ്പുരില്‍ 12പേരും കോട്ടയില്‍ നാല് പേരും ധോല്‍പുരില്‍ മൂന്ന് പേരുമാണ് മരിച്ചത്. മരിച്ചവരില്‍ ഏഴ് പേര്‍ കുട്ടികളാണ്. 

അവധി ആഘോഷിക്കാനായി അമേര്‍ കോട്ട സന്ദര്‍ശിക്കാനെത്തിവരാണ് ജയ്പുരില്‍ അപകടത്തില്‍പ്പെട്ടത്. ഇവിടെ ഉണ്ടായിരുന്ന ടവറിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പലര്‍ക്കും മിന്നലേറ്റത്. 

സംഭവത്തില്‍ 17 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.