ചൈനയുടെ കടന്നുകയറ്റം ചര്‍ച്ച ചെയ്തില്ല; ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇറങ്ങിപ്പോയി

പാര്‍ലമെന്റ് ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി എംപിമാരും ഇറങ്ങിപ്പോയി
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം



ന്യൂഡല്‍ഹി: പാര്‍ലമെന്റ് ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി എംപിമാരും ഇറങ്ങിപ്പോയി. 
യഥാര്‍ത്ഥ നിയന്ത്രണരേഖയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഡിഫന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ അതിര്‍ത്തി കയ്യേറ്റമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. 

മൂന്നുമണിക്കാണ് പാര്‍ലമെന്ററി ഡിഫന്‍സ് കമ്മിറ്റി യോഗം ആരംഭിച്ചത്.ഡിഫന്‍സ് കമ്മിറ്റിക്ക് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍, വരുന്ന വര്‍ഷകാല സമ്മേളനത്തില്‍ അതിര്‍ത്തി വിഷയം ഉന്നയിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ചൈനയുടെ കടന്നുകയറ്റില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രാഹുല്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com