ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

കശ്മീരില്‍ പാക് കമാന്ററടക്കം മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു; അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍

കശ്മീരില്‍ പാക് കമാന്ററടക്കം മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു; അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍

ശ്രീനഗര്‍: കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദികളെ സുരക്ഷാ സൈന്യം വെടിവച്ച് കൊന്നു. പാകിസ്ഥാനി കമാന്ററുള്‍പ്പെടെയുള്ള ഭീകരവാദികളെ തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ വച്ചാണ് സൈന്യം വെടിവച്ച് കൊന്നത്. 

പൊലീസ്, സിആര്‍പിഎഫ്, സൈന്യം എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകീട്ടാണ് പുല്‍വാമയില്‍ സംയുക്ത തിരച്ചില്‍ ആരംഭിച്ചത്. പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. 

മൂന്ന് ഭീകരവാദികളില്‍ രണ്ട് പേര്‍ പ്രദേശത്തുള്ളവരാണ്. പാകിസ്ഥാനി കമാന്ററായ ഐജാസ് എന്ന അബു ഹുരൈരയാണ് മരിച്ച മൂന്നാമന്‍. 

അതിനിടെ കശ്മീരിലെ അരനിയ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപം ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. ബിഎസ്എഫ് വെടിയുതിര്‍ത്തതിനു പിന്നാലെ ഡ്രോണ്‍ അപ്രത്യക്ഷമാവുകയും ചെയ്തു. ഡ്രോണ്‍ നിയന്ത്രിച്ചിരുന്നവര്‍ അതിനെ പാകിസ്ഥാന്റെ ഭാഗത്തേക്ക് പിന്‍വലിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. 

ചൊവ്വാഴ്ച രാത്രി 9.52-ഓടെ അരാനിയ സെക്ടറില്‍ 200 മീറ്റര്‍ ഉയരത്തില്‍ മിന്നിത്തിളങ്ങുന്ന ചുവന്ന വെളിച്ചം ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സൈനികര്‍ ഇതിനു നേര്‍ക്ക് വെടിയുതിര്‍ത്തു. ഇതോടെ ഡ്രോണ്‍ തിരിച്ചുപോയെന്നും പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ബിഎസ്എഫ് പ്രസ്താവനയില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com