കാമുകനൊപ്പം ഒളിച്ചോടി, ഭര്‍ത്താവിനെ തോളിലേറ്റി തെരുവിലൂടെ നടത്തിച്ചു, വസ്ത്രം വലിച്ചൂരി, 23കാരിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം 

ഗുജറാത്തില്‍ പൊതുജനം നോക്കിനില്‍ക്കേ, വിവാഹിതയായ 23കാരിയെ ആള്‍ക്കൂട്ടം അപമാനിച്ചതായി പരാതി
ഭര്‍ത്താവിനെ തോളിലേറ്റി നടക്കുന്ന യുവതി, വീഡിയോ ദൃശ്യം
ഭര്‍ത്താവിനെ തോളിലേറ്റി നടക്കുന്ന യുവതി, വീഡിയോ ദൃശ്യം

അഹമ്മദാബാദ്: ഗുജറാത്തില്‍ പൊതുജനം നോക്കിനില്‍ക്കേ, വിവാഹിതയായ 23കാരിയെ ആള്‍ക്കൂട്ടം അപമാനിച്ചതായി പരാതി. വിവാഹേതര ബന്ധം ആരോപിച്ച് പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചൂരി. മര്‍ദ്ദനത്തിന് പുറമേ ഭര്‍ത്താവിനെ തോളിലേറ്റി യുവതിയെ നിര്‍ബന്ധിച്ച് നടത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ദാഹോദ് ജില്ലയിലാണ് സംഭവം. അടുപ്പത്തിലായ യുവാവിനൊപ്പം 23കാരി ഒളിച്ചോടിയതാണ് പ്രകോപനത്തിന് കാരണം. വിവരം അറിഞ്ഞ ഭര്‍ത്താവും ബന്ധുക്കളും യുവതിയെ പിടികൂടി ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നു. തുടര്‍ന്നായിരുന്നു പൊതുജനമധ്യത്തില്‍ അവഹേളിക്കല്‍.

വടി കൊണ്ട് തന്നെ നിരന്തരം തല്ലിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും തനിക്ക് നേരെ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് പുറത്തുവന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ 19 പ്രതികള്‍ ഉള്ളതായി പൊലീസ് പറയുന്നു. ഇതില്‍ 11 പേരെ പിടികൂടിയതായും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com