കൊലക്കേസ് പ്രതിക്ക് പിറന്നാള്‍ കേക്ക് നല്‍കി പൊലീസ്; അന്വേഷണത്തിന് ഉത്തരവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2021 12:39 PM  |  

Last Updated: 16th July 2021 12:39 PM  |   A+A-   |  

cake_to_criminal

വിഡിയോ സ്ക്രീൻഷോട്ട്

 

മുംബൈ: കുപ്രസിദ്ധ കുറ്റവാളിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ പിറന്നാള്‍ കേക്ക് നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജോഗേശ്വരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കേക്ക് മുറിച്ചുനല്‍കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 

രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. മുതിര്‍ന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര നേര്‍ലൈയ്കര്‍ യൂണിഫോമിലാണ് ഡാനിഷ് ഷെയ്ഖ് എന്ന പ്രതിക്ക് കേക്ക് വായില്‍ വച്ച് നല്‍കുന്നത്. പശ്ചാതലത്തില്‍ ഹാപ്പി ബര്‍ത്ത്‌ഡേ ഡാനിഷ് എന്നൊരാള്‍ പാടുന്നതും കേള്‍ക്കാം. 

കൊലപാതകം അടക്കം നിരവധി കേസുകളാണ് ഡാനിഷിന്റെ പേരിലുള്ളത്. ഇയാളെ മുമ്പും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം വൈറലായതിന് പിന്നാസെ ഡിസിപി മഹേഷ് റെഡ്ഡിയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം പ്രചരിക്കുന്നത് പഴയ വിഡിയോയാണെന്ന് മഹേന്ദ്ര നേര്‍ലൈയ്കര്‍ പറഞ്ഞു.