അവിഹിത സന്തതികള്‍ എന്നൊന്ന് ഇല്ല, വിവാഹേതര ബന്ധത്തിലെ മക്കള്‍ക്കും ആശ്രിതനിയമന അര്‍ഹത: ഹൈക്കോടതി

അവിഹിത ബന്ധങ്ങളാണെങ്കിൽ പോലും അവിഹിത സന്തതികൾ എന്ന സങ്കൽപം നിലനിൽക്കില്ലെന്ന് ബം​ഗളൂരു ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബംഗളൂരു: വിവാഹേതര ബന്ധത്തിലുണ്ടാകുന്ന കുട്ടികൾക്കും സർക്കാർ ജോലികളിൽ ആശ്രിത നിയമനത്തിന് അർഹതയുണ്ടെന്ന് ബം​ഗളൂരു ഹൈക്കോടതി. അവിഹിത ബന്ധങ്ങളാണെങ്കിൽ പോലും അവിഹിത സന്തതികൾ എന്ന സങ്കൽപം നിലനിൽക്കില്ലെന്ന് ബം​ഗളൂരു ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 
 
ഒരു വിവാഹം നിലനിൽക്കെ മറ്റൊന്നിനു നിയമസാധുത ഇല്ല. എങ്കിലും ഇത്തരത്തിൽ ജനിക്കുന്ന കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസുമാരായ ബി വി നാഗരത്നയും എച്ച് സഞ്ജീവ് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് പരാമർശങ്ങൾ. 

കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിൽ ആശ്രിത നിയമനം നിഷേധിച്ചത് ചോദ്യം ചെയ്ത് കനക്പുര സ്വദേശിയായ കെ സന്തോഷ് നൽകിയ ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി. ലൈൻമാനായിരുന്ന പിതാവ് കബ്ബാലയ്യ എന്നയാൾ 2014ൽ മരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയിലുള്ള മകൻ സന്തോഷ് ജോലിക്കായി അപേക്ഷിച്ചു. എന്നാൽ കെപിടിസിഎൽ അനുവദിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com