നിലയ്ക്കാത്ത മഴ; മുംബൈയില്‍ പ്രളയസമാന സാഹചര്യം; റോഡുകളും റെയില്‍വെ ട്രാക്കുകളും വെള്ളത്തിനടിയില്‍ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2021 12:15 PM  |  

Last Updated: 16th July 2021 12:15 PM  |   A+A-   |  

mumbai_rain

ചിത്രം: പിടിഐ

 

മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴ. മുംബൈ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റെയില്‍പ്പാളങ്ങളില്‍ വെള്ളം കയറിയതോടെ, ലോക്കല്‍ ട്രെയിന്‍ സര്‍വീസ് വൈകിയാണ് നടക്കുന്നത്. കുര്‍ല- വിദ്യാവിഹാര്‍ മേഖലയില്‍ റെയില്‍ പാളങ്ങള്‍ വെള്ളത്തിനടിയില്‍ ആയതിനാല്‍ ട്രയിനുകള്‍ 25 മിനിട്ട് വൈകിയാണ് ഓടുന്നത്. 

ഇന്നലെ രാത്രിമുതല്‍ നഗരത്തില്‍ നിലയ്ക്കാത്ത മഴയാണ്. മൂന്നു മണിക്കൂറിനുള്ളില്‍ 157 മില്ലി മീറ്റര്‍ മഴയാണ് നഗരത്തില്‍ പെയ്തിറങ്ങിയത്. വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

താനെ, നവി മുംബൈ, പാല്‍ഘര്‍ മേഖലകളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. റോഡുകള്‍ വെള്ളത്തിനടയിലായി. അന്ധേരി, ബാന്ദ്ര മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയ സമാന സാഹചര്യമാണ്. മുംബൈ തീരവും പ്രക്ഷുബ്ധമാണ്. 4.8 മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകളുണ്ടായതായി മുംബൈ നഗരസഭ വ്യക്തമാക്കി.