പാര്‍ലമെന്റ് സമരത്തിന് ദിവസം 200പേര്‍; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍, ഡല്‍ഹി മെട്രോയില്‍ ജാഗ്രത നിര്‍ദേശം

കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റന് മുന്നില്‍ നടത്തുന്ന സമരത്തില്‍ മാറ്റമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
ഗാസിപ്പൂരില്‍ തുടരുന്ന കര്‍ഷക സമരത്തില്‍ നിന്ന്/ പിടിഐ
ഗാസിപ്പൂരില്‍ തുടരുന്ന കര്‍ഷക സമരത്തില്‍ നിന്ന്/ പിടിഐ


ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റന് മുന്നില്‍ നടത്തുന്ന സമരത്തില്‍ മാറ്റമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റ് സമ്മേളനം തീരുന്നതുവരെ 200 കര്‍ഷകര്‍ വീതം ഓരോദിവസവും പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചു. ഇവര്‍ക്കെല്ലാം  ഐഡന്റിറ്റി കാര്‍ഡ് നല്‍കുമെന്നും കര്‍ഷകര്‍ അറിയിച്ചു. 

സമരവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടന നേതാക്കളുമായി ഡല്‍ഹി പൊലീസ് ചര്‍ച്ച നടത്തി. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ പൊലീസിനോട് വ്യക്തമാക്കി. സമരം നടത്തേണ്ട റൂട്ടില്‍ ചര്‍ച്ച നടന്നാതിയ ബികെയു വക്താവ് രാകേഷ് തികായത് പറഞ്ഞു. 

അതേസമയം, കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി മെട്രോയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഏഴ് സ്റ്റേഷനുകളിലാണ് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്. ആവശ്യമെങ്കില്‍ സ്റ്റേഷനുകള്‍ അടച്ചിടണമെന്നും നിര്‍ദേശമുണ്ട്. 

ജന്‍പഥ്, ലോക് കല്യാണ്‍ മാര്‍ഗ്, പട്ടേല്‍  ചൗക്, രാജീവ് ചൗക്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, മാന്‍ഡി ഹൗസ്, ഉദ്യോഗ് ഭവന്‍ എന്നീ സ്‌റ്റേഷനുകളിലാണ് ജാഗ്രത നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com