നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി എന്നിവരുടെ ഫോണ്‍ ചോര്‍ത്തി?; മൂന്ന് പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി....; ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്ത്

ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാരുടെയും മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്തി.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി/ഫയല്‍ ചിത്രം
കേന്ദ്രമന്ത്രി സ്മൃതി ഇറാനി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാരുടെയും മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതി ജഡ്ജി, നാല്‍പ്പതിലധികം മാധ്യമപ്രവര്‍ത്തകര്‍, സുരക്ഷാ ഏജന്‍സി മേധാവികളുടെയും വിവരങ്ങളാണ് ചോര്‍ത്തിയത്.  നിതിന്‍ഗഡ്കരി, സ്മൃതി ഇറാനി എന്നീ മന്ത്രിമാരുടെ ഫോണുകളാണ് ചോര്‍ന്നതെന്നാണ് സൂചന

ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യാ ടുഡേ, നെറ്റ്വര്‍ക്ക് 18, ദ ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയവയിലെ മാധ്യമപ്രവര്‍ത്തകരുടെ നമ്പറുകളാണ് പുറത്തെത്തിയ രേഖകളിലുള്ളത്. സുപ്രീം കോടതി ജഡ്ജി ഇപ്പോഴൂം ആ ഫോണ്‍ ഉപയോഗിക്കുന്നതായും വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയിലെ വിമത മാധ്യമപ്രവര്‍ത്തകനായ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. 

നാല്‍പ്പതോളം മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ ഇതിലുണ്ട്. മലയാളി മാധ്യമപ്രവര്‍ത്തകന്‍ ജെ ഗോപീകൃഷ്ണന്റെ പേരും ഇതിലുണ്ടെന്നാണ് വിവരം. മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കള്‍, ഒരു ഭരണഘടനാസ്ഥാപനത്തിന്റെ തലവന്‍, നരേന്ദ്ര മോദി സര്‍ക്കാരിലെ രണ്ടുമന്ത്രിമാര്‍, സുരക്ഷാ ഏജന്‍സി മേധാവികളുടെയും മുന്‍മേധാവികളുടെയും ഫോണുകള്‍ ചോര്‍ത്തിയിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com