യുവതിയുടെ ദേഹത്ത് കയറിയിരുന്ന് പൊലീസ് മര്‍ദ്ദനം; വീഡിയോ വൈറല്‍, ട്വിസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2021 12:21 PM  |  

Last Updated: 18th July 2021 04:42 PM  |   A+A-   |  

POLICE ASSAULT IN UP

യുവതിയും പൊലീസുകാരനും തമ്മിലുള്ള മല്‍പ്പിടിത്തം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതിയെ പൊലീസുകാരന്‍ മര്‍ദ്ദിച്ചതായി ആരോപണം. യുവതിയെ നിലത്തേയ്ക്ക് തള്ളിയിട്ട  ശേഷം ദേഹത്ത് കറിയിരുന്ന് മര്‍ദ്ദിച്ചതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

കാന്‍പൂര്‍ ദേഹാത്ത് ജില്ലയിലാണ് സംഭവം. പൊലീസുകാരന്‍ മഹേന്ദ്ര പട്ടേലാണ് ആരോപണം നേരിടുന്നത്. സ്ത്രീയെ നിലത്തേയ്ക്ക് തള്ളിയിട്ട ശേഷം  ദേഹത്ത് കയറിയിരുന്ന് പൊലീസുകാരന്‍ മര്‍ദ്ദിച്ചു എന്നാണ് സ്ത്രീകള്‍ ആരോപിക്കുന്നത്.

പ്രതിയെ തെരഞ്ഞ് വീട്ടില്‍ എത്തിയ സമയത്താണ് സംഭവം. പ്രതിയെ പിടികൂടാനുള്ള ശ്രമം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞു. മഹേന്ദ്ര പട്ടേലും നാല് കോണ്‍സ്റ്റബിള്‍മാരുമാണ് വീട്ടില്‍ എത്തിയത്. പൊലീസ് മോശമായി പെരുമാറിയതായി സ്ത്രീകള്‍ പറയുന്നു. 

വീട്ടില്‍ കയറാനുള്ള ശ്രമം തടഞ്ഞതിനാണ് സ്ത്രീയോട് അപമര്യാദയായി പൊലീസ് പെരുമാറിയത്. പ്രതിയുടെ അമ്മ വീട്ടില്‍ കയറുന്നത് തടഞ്ഞു. ഈസമയത്ത് ഭര്‍തൃമാതാവിനെ സഹായിക്കാന്‍ എത്തിയ യുവതിയെയാണ് നിലത്ത് തള്ളിയിട്ട് മര്‍ദ്ദിച്ചത്. യുവതിയുടെ ദേഹത്ത് കയറിയിരുന്ന ശേഷം പൊലീസുകാരന്‍ മര്‍ദ്ദിച്ചു എന്നതാണ് ആരോപണം. 

അതേസമയം പ്രതിയെ രക്ഷിക്കാന്‍ സ്ത്രീകള്‍ ശ്രമിച്ചതായും യുവതിയാണ് പൊലീസുകാരനെ പിടിച്ചു തള്ളി താഴെയിട്ടതെന്നും മറുവാദവും ഉയരുന്നുണ്ട്.