അവസാന നിമിഷത്തെ വിഴുപ്പലക്കല്‍ തിരിച്ചടിയുണ്ടാക്കും; ക്യാപ്റ്റന്‍ ജനകീയന്‍; ഹൈക്കമാന്‍ഡിന് പഞ്ചാബ് എംഎല്‍എമാരുടെ കത്ത്

പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകവെ, മുഖ്യമന്ത്രി അമരീന്ദര്‍ സിങിന് പിന്തുണ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡിന് പാര്‍ട്ടി എംഎല്‍എമാരുടെ കത്ത്
അമരിന്ദര്‍ സിങ്ങും രാഹുല്‍ ഗാന്ധിയും (ഫയല്‍)
അമരിന്ദര്‍ സിങ്ങും രാഹുല്‍ ഗാന്ധിയും (ഫയല്‍)


ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകവെ, മുഖ്യമന്ത്രി അമരീന്ദര്‍ സിങിന് പിന്തുണ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡിന് പാര്‍ട്ടി എംഎല്‍എമാരുടെ കത്ത്. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റരുത് എന്നാവശ്യപ്പെട്ട് പത്ത് എംഎല്‍എമാരാണ് കത്തെഴുതിയിരിക്കുന്നത്. അമരീന്ദറിന്റെ പരിശ്രമം കാരണമാണ് പാര്‍ട്ടി പഞ്ചാബില്‍ ഉറച്ചുനില്‍ക്കുന്നതെന്ന് എംഎല്‍എമാര്‍ കത്തില്‍ പറഞ്ഞു. 

നവ്‌ജ്യോത് സിങ് സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കാമെന്ന് ഹൈക്കമാന്‍ഡ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തില്‍ സിദ്ദു പാര്‍ട്ടി നേതാക്കളെയും ജനപ്രതിനിധികളെയു നേരില്‍ കണ്ട് പിന്തുണ തേടുന്ന അവസരത്തിലാണ് അമരീന്ദറിന് പിന്തുണ പ്രഖ്യാപിച്ച് പത്ത് എംഎല്‍എമാര്‍ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയിരിക്കിക്കുന്നത്. 

പിസിസി  അധ്യക്ഷ സ്ഥാന നിയമനം പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ അധികാരത്തിലാണെന്നതില്‍ സംശയമില്ല, അതേസമയം വൃത്തികെട്ട വിഴുപ്പലക്കല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നും കത്തില്‍ പറയുന്നു. 

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന് സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍, പ്രത്യേകിച്ച് കര്‍ഷകരില്‍ നിന്ന് വലിയ പിന്തുണയാണുള്ളത് എന്നും കത്തില്‍ പറയുന്നു. 

തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കുന്നത് തിരിച്ചടിയിലേക്ക് നയിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടന്നു. 

സിദ്ദു പാര്‍ട്ടിക്ക് മുതല്‍ക്കൂട്ട് തന്നെയാണ് എന്നതില്‍ സംശയമില്ലെന്ന് പറയുന്ന എംഎല്‍എമാര്‍, കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിക്കുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുകയേ ചെയ്യുള്ളുവെന്നും പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com