ബുധനാഴ്ചവരെ ഉത്തരേന്ത്യയിൽ കനത്തമഴ; കൊടുങ്കാറ്റിനും മിന്നലിനും സാധ്യത, മുന്നറിയിപ്പ് 

പടിഞ്ഞാറന്‍ തീരത്ത് ജൂലായ് 23 വരെയും കനത്തമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ ഇന്നുമുതല്‍  ബുധനാഴ്ചവരെയും പടിഞ്ഞാറന്‍ തീരത്ത് ജൂലായ് 23 വരെയും കനത്തമഴയ്ക്ക്  സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത 24 മണിക്കൂറിനിടെ ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കിഴക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തി കുറഞ്ഞതു മുതല്‍ അതിതീവ്രതയുള്ളതയുമായ കൊടുങ്കാറ്റിനും മിന്നലിനും സാധ്യതയുള്ളതായും ഐഎംഡി അറിയിച്ചു. 

പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയിലും( ജമ്മു, കശ്മീര്‍, ലഡാക്ക്, ഗില്‍ഗിത്ത്, ബാള്‍ട്ടിസ്ഥാന്‍, മുസാഫര്‍ബാദ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്) വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും(പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍, യു.പി., വടക്കന്‍ മധ്യപ്രദേശ്) ജൂലായ് 18 മുതല്‍ 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനു ശേഷം മേഖലയില്‍ മഴയുടെ ശക്തി കുറയും. ജൂലായ് 18, 19 തീയതികളില്‍ ഉത്തരാഖണ്ഡില്‍ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഉത്തര്‍ പ്രദേശിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് നാളെ ഒറ്റപ്പെട്ട കനത്തമഴ പെയ്യാനിടയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com