ശസ്ത്രക്രിയക്കായി മാറ്റിവച്ച പണം എലികരണ്ടു; കർഷകന് മന്ത്രിയുടെ സഹായഹസ്തം 

ശസ്ത്രക്രിയക്കായി അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപയാണ് എലി കരണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ശസ്ത്രക്രിയക്കായി മാറ്റിവച്ച പണം നഷ്ടമായ കർഷകന് സഹായവുമായി മന്ത്രി. കർഷകനായ റെഡ്യ നായിക്കിന്റെ പണമാണ് എലികരണ്ട് നഷ്ടപ്പെട്ടത്. ഇയാളുടെ ദുരവസ്ഥയറിഞ്ഞ് തെലങ്കാനയിലെ വനിതാ-ശിശുക്ഷേമ മന്ത്രി സത്യവതി റാഥോഡാണ് സഹായവുമായി എത്തിയത്. 

മഹബൂബാബാദ് ജില്ലയിലെ വെമുനുർ ഗ്രാമത്തിലെ പച്ചക്കറി കർഷകനാണ് റെഡ്യ നായിക്ക്. ശസ്ത്രക്രിയക്കായി ഇയാൾ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപയാണ് എലി കരണ്ടത്. സ്വന്തം സമ്പാദ്യവും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടംവാങ്ങിയുതുമാണ് പണം. ചൊവ്വാഴ്ച ആശുപത്രിയിൽ പണം നൽകാനായി അലമാര തുറന്നപ്പോഴാണ് ബാഗിലാക്കി സൂക്ഷിച്ചിരുന്ന പണം എലി കരണ്ടിരിക്കുന്നത് കണ്ടത്. പണം മാറ്റി നൽകുമോ എന്നറിയാൻ പല ബാങ്കുകളിലും കയറിയിറങ്ങിയെങ്കിലും അത് സാധ്യമല്ലെന്ന് അറിഞ്ഞു. 

റെഡ്യയുടെ ദുരവസ്ഥയറിഞ്ഞ സത്യവതി റാഥോഡ് കർഷകന് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തുകയായിരുന്നു. ഉദരസംബന്ധ ശസ്ത്രക്രിയക്കായി നാലുലക്ഷം രൂപയായിരുന്നു വേണ്ടിയിരുന്നത്. പണം കണ്ടെത്തുന്നതിനെക്കുറിച്ചോ രോഗത്തെ കുറിച്ചോ ഓർത്ത് വിഷമിക്കേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി റെഡ്യ ആവശ്യപ്പെടുന്ന ആശുപത്രിയിൽ ചികിത്സ നടത്താമെന്നും അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com