ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ മൂന്ന് മരണം, നാല് പേരെ കാണാതായി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2021 08:55 AM  |  

Last Updated: 19th July 2021 08:55 AM  |   A+A-   |  

cloudburst_in_Uttarakhand

ചിത്രം: എഎൻഐ

 

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ മൂന്നു മരണം. നാല് പേരെ കാണാതായി. ഉത്തരകാശി ജില്ലയിലെ മണ്ടോ എന്ന ​ഗ്രാമത്തിലാണ് സംഭവം. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും ഒരു കുട്ടിയെയുമാണ് കാണാതായിരിക്കുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. 

പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ( ജമ്മു, കശ്മീർ, ലഡാക്ക്, ഗിൽഗിത്ത്, ബാൾട്ടിസ്ഥാൻ, മുസാഫർബാദ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്) വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് ഉത്തരാഖണ്ഡിൽ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു.