'തടസ്സമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടി കുഴപ്പക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്'; പെഗാസസില്‍ അമിത് ഷാ

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തടസ്സമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടി കുഴപ്പക്കാര്‍ പുറത്തുവിട്ട പ്പോര്‍ട്ടാണ് ഇന്നൊണ് അമിത് ഷായുടെ പ്രതികരണം. കേന്ദ്രമന്ത്രിമാരടക്കം രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ഫോണ്‍ ഇസ്രയേല്‍ ചാര സോഫ്റ്റുവെയര്‍ പെഗാസസ് ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. 

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നത് തൊട്ടുമുന്‍പായി പുറത്തുവന്ന റിപ്പോര്‍ട്ട് പ്രശ്മുണ്ടാക്കാനായി തയ്യാറാക്കിയതാണ് എന്നാണ് അമിത് ഷാ
ദേശീയ രാഷ്ട്രീയം
national politics
political news
national politics news ആരോപിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്ന സമയം നോക്കണമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ പുരോഗതി ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളാണ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. 

അതേസമയം, ഫോണ്‍ ചോര്‍ത്തലില്‍പ്പെട്ട കൂടുതല്‍ പ്രമുഖരുടെ വിവരങ്ങള്‍ പുറത്തുവന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, തൃണ്‍മൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ ബന്ധു അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേല്‍, മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പെണ്‍കുട്ടി എന്നിവരുടെ പേരും പുറത്തുവന്ന പുതിയ പട്ടികയിലുണ്ട്.

ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവ മുന്നൂറോളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com