'ഫോൺ മാറ്റിയത് അഞ്ച് തവണ; എന്നിട്ടും ചോർത്തൽ തുടർന്നു'- പെ​ഗാസസ് വിവാദത്തിൽ പ്രശാന്ത് കിഷോർ

'ഫോൺ മാറ്റിയത് അഞ്ച് തവണ; എന്നിട്ടും ചോർത്തൽ തുടർന്നു'- പെ​ഗാസസ് വിവാദത്തിൽ പ്രശാന്ത് കിഷോർ
പ്രശാന്ത് കിഷോർ/ ഫയൽ
പ്രശാന്ത് കിഷോർ/ ഫയൽ

ന്യൂഡൽഹി: തന്റെ ഫോൺ നിരന്തരം ഹാക്ക് ചെയ്യപ്പെടുകയാണെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയവരുടെ പട്ടികയിൽ പ്രശാന്ത് കിഷോറും ഉൾപ്പെട്ടിട്ടുണ്ടെന്ന് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിരവധി തവണ മൊബൈൽ ഫോൺ മാറ്റിയിട്ടും വീണ്ടും വീണ്ടും ചോർത്തപ്പെടുകയാണെന്ന് അദ്ദേഹം പറയുന്നു. 

'ഫോൺ നിരീക്ഷിക്കപ്പെടുന്നുവെന്ന് സംശയിച്ചിരുന്നുവെങ്കിലും ഹാക്കിങ് നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അതും 2017 മുതൽ 2021 വരെ. ഞാൻ അഞ്ച് തവണ ഹാൻഡ്സെറ്റ് മാറ്റിയെങ്കിലും ഹാക്കിങ് തുടർന്നു എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്'- പ്രശാന്ത് കിഷോർ പ്രതികരിച്ചു.

പ്രശാന്ത് കിഷോറിന്റെ ഫോൺ ജൂലൈ 14 വരെ നിരീക്ഷിക്കപ്പെട്ടു എന്നാണ് ഫോറൻസിക് വിശകലനങ്ങൾ ഉദ്ധരിച്ച് 'ദി വയർ' റിപ്പോർട്ട് ചെയ്തത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ്, 2018 ൽ അദ്ദേഹത്തിന്റെ ഫോണിൽ പെഗാസസ് ആക്രമണം നടത്താൻ ശ്രമം നടത്തി  പരാജയപ്പെട്ടതായി അദ്ദേഹത്തിന്റെ നിലവിലെ ഫോണിന്റെ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതായി 'ദി വയർ' റിപ്പോർട്ട് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com