രാജ്യത്ത് കോവിഡ് മരണം കുറയുന്നു, 500ൽ താഴെ; ഇന്നലെ 38,164 പേർക്ക് വൈറസ് ബാധ 

രാജ്യത്ത് ഇന്നലെ 38,164 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 38,164 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 499 പേർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 38,660 പേർ കൂടി രോ​ഗമുക്തി നേടിയതായും വാക്സിനേഷൻ 41 കോടിയിലേക്ക് അടുക്കുന്നതായും കേന്ദ്രസർക്കാർ അറിയിച്ചു.  40,64,81,493 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്.

കോവിഡ് മൂന്നാം തരം​ഗം കണക്കിലെടുത്ത് കേന്ദ്രസർക്കാർ മുന്നൊരുക്കം ശക്തമാക്കി. അവശ്യമരുന്നുകൾ അടക്കം 30 ദിവസത്തേയ്ക്കുള്ള ബഫർ സ്റ്റോക്കിന് രൂപം നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. റെംസിഡിവിർ അടക്കമുള്ള അവശ്യമരുന്നുകളാണ് സ്റ്റോക്ക് ചെയ്യുക. ഇതിന് പുറമേ കോവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്ന പാരസെറ്റമോൾ, ആന്റിബയോട്ടിക്സ് എന്നിവയും ശേഖരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com