'എന്റെ യാത്ര ഇതാ തുടങ്ങിയിട്ടേയുള്ളൂ'; അമരിന്ദറിനെ പരിഹസിച്ച് സിദ്ദു, ഗാന്ധി കുടുംബത്തിന് നന്ദി

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ ഗാന്ധികുടുംബത്തിന് നന്ദി അറിയിച്ചും മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങിനെ പരോക്ഷമായി പരിഹസിച്ചും നവജ്യോത് സിങ് സിദ്ദു
നവജ്യോത് സിങ് സിധു /ഫയല്‍ ചിത്രം
നവജ്യോത് സിങ് സിധു /ഫയല്‍ ചിത്രം


ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ ഗാന്ധികുടുംബത്തിന് നന്ദി അറിയിച്ചും മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങിനെ പരോക്ഷമായി പരിഹസിച്ചും നവജ്യോത് സിങ് സിദ്ദു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിനും പരമപ്രധാന പദവി നല്‍കിയതിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും സിദ്ദു നന്ദി അറിയിച്ചു.

കുറച്ചുപേര്‍ക്കു മാത്രമല്ല, മുഴുവനാളുകള്‍ക്കും അഭിവൃദ്ധിയും വിശേഷാധികാരവും സ്വാതന്ത്ര്യവും പങ്കിടാന്‍ കോണ്‍ഗ്രസുകാരനായ എന്റെ പിതാവ് രാജകുടുംബം വിട്ട് സ്വാതന്ത്ര്യസമരത്തില്‍ ചേര്‍ന്നു. ദേശസ്‌നേഹ പ്രവര്‍ത്തനത്തിന് അദ്ദേഹത്തിന് വധശിക്ഷ വിധിക്കപ്പെട്ടു. എന്നാല്‍ രാജാവിന്റെ കാരുണ്യത്തില്‍ ശിക്ഷ റദ്ദാക്കപ്പെടുകയും അദ്ദേഹം പിന്നീട് ഡിസിസി അധ്യക്ഷനും എംഎല്‍എയും എംഎല്‍സിയും അഡ്വക്കേറ്റ് ജനറലും ആയി സിദ്ദു ട്വീറ്റില്‍ പറയുന്നു. 

പാട്യാല നാട്ടുരാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നു അമരിന്ദര്‍ സിങ്ങിന്റെ പിതാവ്. ഇതിനെ പരോക്ഷമായി സൂചിപ്പിച്ചാണ് തന്റെ പിതാവിനെ കുറിച്ച് സിദ്ദുവിന്റെ ട്വീറ്റ്. 

പഞ്ചാബ് മോഡലിലൂടെയും ഹൈക്കമാന്‍ഡിന്റെ 18 പോയന്റ് അജണ്ടയിലൂടെയും ജനങ്ങള്‍ക്ക് അവരുടെ അധികാരം തിരികെ നല്‍കാന്‍, വിനീതനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പഞ്ചാബ് വിജയിക്കും എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് പഞ്ചാബിലെ കോണ്‍ഗ്രസ് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒപ്പം പ്രവര്‍ത്തിക്കും. എന്റെ യാത്ര ഇതാ തുടങ്ങിയിട്ടേയുള്ളൂ സിദ്ദു ട്വീറ്റില്‍ പറയുന്നു.

ഞായറാഴ്ച രാത്രിയാണ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിയമിച്ചുകൊണ്ടുള്ള സോണിയാ ഗാന്ധിയുടെ പത്രക്കുറിപ്പ് വന്നത്.
ഞായറാഴ്ച രാത്രിയാണ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിയമിച്ചുകൊണ്ടുള്ള സോണിയാ ഗാന്ധിയുടെ പത്രക്കുറിപ്പ് വന്നത്. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറി പ്രതികൂലമായി ബാധിക്കുമെന്ന് കാണിച്ച് അമരിന്ദര്‍ സിങിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. പിസിസി അധ്യക്ഷനായി നിയമിക്കാമെന്ന ഹൈക്കമാന്‍ഡ് ഉറപ്പുകിട്ടയതിന് പിന്നാലെ, പിന്തുണ ഉറപ്പിക്കാനായി സിദ്ദു കോണ്‍ഗ്രസ് എംഎല്‍എമാരേയും എംപിമാരെയും കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com