1000 കിലോ മത്സ്യം, 250 കിലോ മധുരപലഹാരങ്ങള്‍, 250 കുപ്പി അച്ചാര്‍, നവവധുവായ മകള്‍ക്ക് ട്രക്ക് നിറയെ സമ്മാനങ്ങളുമായി അച്ഛന്‍- വീഡിയോ

മകള്‍ക്ക് വലിയ അളവില്‍ മത്സ്യവും പച്ചക്കറികളും അച്ചാറും മധുരപലഹാരങ്ങളുമാണ് അച്ഛന്‍ സമ്മാനമായി നല്‍കിയത്
നവവധുവായ മകള്‍ക്ക് അച്ഛന്‍ നല്‍കിയ സമ്മാനം
നവവധുവായ മകള്‍ക്ക് അച്ഛന്‍ നല്‍കിയ സമ്മാനം

ഹൈദരാബാദ്: വധുവിനും വരനും കാറും സ്വര്‍ണാഭരണങ്ങളും വീടും സമ്മാനമായി നല്‍കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ ആന്ധ്രയില്‍ നവവധുവിന് അച്ഛന്‍ നല്‍കിയ വ്യത്യസ്തമായ സമ്മാനങ്ങളാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. മകള്‍ക്ക് വലിയ അളവില്‍ മത്സ്യവും പച്ചക്കറികളും അച്ചാറും മധുരപലഹാരങ്ങളുമാണ് അച്ഛന്‍ സമ്മാനമായി നല്‍കിയത്.

തെലുങ്ക് പാരമ്പര്യം അനുസരിച്ച് ആഷാഡ മാസത്തിന് പ്രത്യേകതകള്‍ ഏറെയാണ്. നവദമ്പതികളെ സംബന്ധിച്ച് ഇത് ഏറെ പ്രാധാന്യമുള്ള മാസമാണ്. പാരമ്പര്യം അനുസരിച്ച് ഈ മാസം വധുവിന് മാതാപിതാക്കള്‍ സമ്മാനം നല്‍കുന്നത് പതിവാണ്. ഇതിന്റെ ഭാഗമായി രാജമുണ്ട്രിയിലെ പ്രമുഖ ബിസിനസുകാരനായ ബട്ടുല ബലരാമ കൃഷ്ണ മകള്‍ക്ക് നല്‍കിയ സമ്മാനമാണ് വേറിട്ടതായത്. ആയിരം കിലോ മത്സ്യമാണ് മകള്‍ക്ക് സമ്മാനമായി നല്‍കിയത്. ഇതിലും തീര്‍ന്നില്ല. 1000 കിലോ പച്ചക്കറി, 250 കിലോ ചെമ്മീന്‍, 250 കിലോ പലചരക്ക് സാധനങ്ങള്‍, 250 കുപ്പി അച്ചാറുകള്‍, 250 കിലോ മധുരപലഹാരങ്ങള്‍, 50 ചിക്കന്‍, 10 ആട് എന്നിങ്ങനെയാണ് മകള്‍ക്ക് നല്‍കിയ മറ്റു സമ്മാനങ്ങള്‍. 

പുതുച്ചേരിയിലെ യാനത്തിലെ മകളുടെ വീട്ടില്‍ എത്തിയാണ് ഇതെല്ലാം കൈമാറിയത്. പവന്‍ കുമാര്‍ എന്ന മറ്റൊരു ബിസിനസുകാരനാണ് ബട്ടുല ബലരാമ കൃഷ്ണന്റെ മകളെ കല്യാണം കഴിച്ചത്. മകളുടെ കല്യാണത്തിന് ശേഷമുള്ള ആദ്യ ആഷാഡ മാസമാണ്. ഇത് ആഘോഷമാക്കാനാണ് മകളുടെ വീട്ടിലേക്ക് ട്രക്ക് നിറയെ സാധനങ്ങളുമായി അച്ഛന്‍ എത്തിയത്.

കടപ്പാട്: ഇടിവി ആന്ധ്രാപ്രദേശ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com