സിബിഎസ്ഇ പത്താംക്ലാസ് ഫലം: തീയതി ഇന്ന്?

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്ന തീയതി ഇന്ന് പുറത്തുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്ന തീയതി ഇന്ന് പുറത്തുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

മുന്‍കൂട്ടി അറിയിക്കാതെ ഇന്ന് തന്നെ പത്താം ക്ലാസ് പരീക്ഷാഫലം സിബിഎസ്ഇ പുറത്തുവിടുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31നാണ് സിബിഎസ്ഇ പ്രഖ്യാപിക്കുക. 

പത്താംക്ലാസ് പരീക്ഷാഫലം സിബിഎസ്ഇ വെബ്‌സൈറ്റായ cbse.gov.inല്‍ ലഭ്യമാകും. എന്നാല്‍ ഇന്ന് പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതി സംബന്ധിച്ച് ഒരു അറിയിപ്പും ഉണ്ടാകില്ല എന്നും മറ്റു ചില റിപ്പോര്‍ട്ടുകളുണ്ട്. സിബിഎസ്ഇ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സിനെ ഉദ്ധരിച്ച് കൊണ്ടാണ് ചില മാധ്യമവാര്‍ത്തകള്‍. പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ വിജ്ഞാപനം ഒന്നും ഇറക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2020ല്‍, പത്താം ക്ലാസ് ഫലം ജൂലൈ 15 ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം, കൊറോണ വൈറസ് വ്യാപനം ഉയര്‍ന്ന നിലയിലായിരിക്കുമ്പോഴായിരുന്നു അത്. ബോര്‍ഡ് അതിനകം തന്നെ പത്താം ക്ലാസിലേക്കുള്ള മിക്ക പരീക്ഷകളും നടത്തിയിരുന്നു. ഇത്തവണയും പരീക്ഷാഫലം ജൂലൈ 15നകം പ്രഖ്യാപിക്കാനാണ് സിബിഎസ്ഇ ശ്രമിച്ചത്. എന്നാല്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്ക് സ്‌കൂളുകള്‍ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഫലം വൈകുമെന്ന് സിബിഎസ്ഇ കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com