കിസാന്‍ സമ്മാന്‍ നിധി; അനര്‍ഹമായി കൈപ്പറ്റിയത് 42 ലക്ഷം പേര്‍, തിരിച്ചുപിടിക്കാന്‍ നടപടി

കിസാന്‍ സമ്മാന്‍ നിധി; അനര്‍ഹമായി കൈപ്പറ്റിയത് 42 ലക്ഷം പേര്‍, തിരിച്ചുപിടിക്കാന്‍ നടപടി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം 42 ലക്ഷം കര്‍ഷകര്‍ അനര്‍ഹമായി സഹായം കൈപ്പറ്റിയിട്ടുണ്ടെന്നും ഇതു തിരിച്ചുപിടിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍.  കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം. 

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷാവര്‍ഷം മൂന്നുതുല്യ ഗഡുക്കളായി ആറായിരം രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. ആദായ നികുതി അടയ്ക്കുന്നവരായിരിക്കരുത് എന്നതുള്‍പ്പടെയുളള മാനദണ്ഡങ്ങള്‍ പ്രകാരമാണ്, അര്‍ഹരെ കണ്ടെത്തുന്നത്. എന്നാല്‍ നിലവില്‍ പദ്ധതി പ്രകാരം പണം ലഭിക്കുന്നവരില്‍ 42 ലക്ഷത്തോളം കര്‍ഷകര്‍ അര്‍ഹതയില്ലാത്തവരാണെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. 42.16 ലക്ഷം കര്‍ഷകര്‍ക്കായി വിതരണം ചെയ്ത 2,992 കോടി രൂപ തിരിച്ചുപിടിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. 

ധനസഹായം ലഭിച്ചവരില്‍ ഏറ്റവും കൂടുതല്‍ അനര്‍ഹര്‍ അസമില്‍ നിന്നുളളവരാണ്. 8.35 ലക്ഷം പേര്‍. തമിഴ്‌നാട്ടില്‍ നിന്നും 7.22 ലക്ഷം, പഞ്ചാബില്‍ നിന്ന് 5.62 ലക്ഷം, മഹാരാഷ്ട്രയില്‍ നിന്ന് 4.45 ലക്ഷം, ഉത്തര്‍പ്രദേശില്‍ നിന്ന് 2.65 ലക്ഷം, ഗുജറാത്തില്‍ നിന്ന് 2.36 ലക്ഷം കര്‍ഷകരും ധനസഹായം കൈപ്പറ്റിയിട്ടുണ്ട്. ഇവര്‍ക്ക് പണം തിരികെ അടയ്ക്കുന്നത് സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com