കുട്ടികളോട് വഴി ചോദിച്ചു, ഭയന്ന് കൂട്ടത്തോടെ ഓടിമറഞ്ഞു, കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്ന് സംശയം; സന്യാസിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം 

മധ്യപ്രദേശില്‍ രണ്ടു സന്യാസിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം
മധ്യപ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ സന്യാസിമാര്‍
മധ്യപ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ സന്യാസിമാര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ടു സന്യാസിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് എന്ന സംശയത്തെ തുടര്‍ന്നാണ് നാട്ടുകാരുടെ പ്രകോപനം. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ധാര്‍ ജില്ലയിലാണ് സംഭവം. ധനാദില്‍ നിന്ന് ഇന്‍ഡോറിലേക്ക് യാത്ര പുറപ്പെട്ട രണ്ട് സന്യാസിമാരാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരകളായത്. യാത്രാമധ്യേ വഴിത്തെറ്റി എന്ന് തോന്നിയ സന്യാസിമാര്‍ റോഡരികില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികളോട് വഴി ചോദിച്ചു. സന്യാസിമാരെ കണ്ട് ഭയന്ന കുട്ടികള്‍ ഓടിമറഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് എന്ന് തെറ്റിദ്ധരിച്ച് സന്യാസിമാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് എന്ന സംശയത്തില്‍ സന്യാസിമാരെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. ഇതോടെയാണ് സത്യം തിരിച്ചറിഞ്ഞത്. സന്യാസിമാരില്‍ ഒരാള്‍ മധ്യപ്രദേശ് സ്വദേശിയും രണ്ടാമത്തെയാള്‍ രാജസ്ഥാന്‍ സ്വദേശിയുമാണ്. സന്യാസിമാരെ ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com