രാഹുലിന് അല്‍പബുദ്ധി; ഇറ്റാലിയന്‍ ഭാഷയില്‍ മറുപടിയുമായി കേന്ദ്രമന്ത്രി

രാഹുലിന് അന്നും ആവശ്യത്തിന് ബുദ്ധിയുണ്ടായിരുന്നില്ല. ഇപ്പോള്‍ അത് നഷ്ടമായെന്നും ഇനി എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നും മന്ത്രി ഗിരിരാജ് സിങ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ വിമര്‍ശിച്ച രാഹുലിന് കേന്ദ്രമന്ത്രിയുടെ മറുപടി. രാഹുലിന് അന്നും ബുദ്ധിയുണ്ടായിരുന്നില്ല, ഇപ്പോഴുമില്ല, ഇനി എന്നന്നേക്കുമായി അങ്ങനെയായിരിക്കുമെന്നും മന്ത്രി ഗിരിരാജ് സിങ് പരിഹസിച്ചു. ഇറ്റാലിയന്‍ ഭാഷയില്‍ ട്വീറ്റ് ചെയ്തായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

കോവിഡ് മരണങ്ങള്‍ സംബന്ധിച്ച പട്ടിക സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് നല്‍കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഈ പുതുക്കി അയക്കാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാം. അതുവരെയെങ്കിലും കളവ് പറയുന്നത് അവസാനിപ്പിക്കണം ഗിരിരാജ് സിങ് പറഞ്ഞു. 

ഇവിടെ ഓക്‌സിജന്റെ അഭാവം മാത്രമല്ല, അന്നും ഇന്നും സത്യത്തിന്റെയും അവബോധത്തിന്റെയും അഭാവമുണ്ട് എന്നായിരുന്നു കേന്ദ്രത്തെ വിമര്‍ശിച്ചുള്ള രാഹുലിന്റെ ട്വീറ്റ്.

കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഓക്‌സിജന്‍ ക്ഷാമം മൂലം രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നത്. എല്ലാവര്‍ക്കും സത്യമറിയാമെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും മന്ത്രിക്കെതിരേ അവകാശ ലംഘന നോട്ടീസ് നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

'ഈ രാജകുമാരനെക്കുറിച്ച് ഞാന്‍ പറയും: അദ്ദേഹത്തിന് തലച്ചോറിന്റെ അഭാവമുണ്ടായിരുന്നു, അയാള്‍ക്ക് ഇപ്പോള്‍ അത് നഷ്ടമായി, അത് എന്നെന്നേക്കുമായി നഷ്ടപ്പെടും. ഈ ലിസ്റ്റുകള്‍ സംസ്ഥാനങ്ങള്‍ സമാഹരിച്ചതാണ്. പരിഷ്‌കരിച്ച പട്ടികകള്‍ സമര്‍പ്പിക്കാന്‍ നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളോട് നിങ്ങള്‍ക്ക് പറയാന്‍ കഴിയും. അതുവരെ നിര്‍ത്തുക കള്ളം പറയുകയാണ്, 'ഗാന്ധിനെതിരായ പാര്‍ട്ടിയുടെ എതിര്‍പ്പിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com