ശില്‍പ്പ ഷെട്ടിക്കൊപ്പം രാജ് കുന്ദ്ര, പിടിഐ ചിത്രം
ശില്‍പ്പ ഷെട്ടിക്കൊപ്പം രാജ് കുന്ദ്ര, പിടിഐ ചിത്രം

ഹോട്ട്‌ഷോട്ട്‌സ് ആപ്പ് വഴി നീലച്ചിത്രങ്ങള്‍ സ്ട്രീമിങ്ങ് നടത്തി, വെബ് സീരിസില്‍  അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച് യുവതികളെ ക്ലിപ്പിങ്ങുകള്‍ക്കായി നിര്‍ബന്ധിച്ചു: രാജ് കുന്ദ്ര കേസില്‍ മുംബൈ പൊലീസ് 

അശ്ലീല വീഡിയോ നിര്‍മ്മാണ കേസില്‍ നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര മുഖ്യ സൂത്രധാരന്‍ എന്ന് മുംബൈ പൊലീസ് കോടതിയില്‍

മുംബൈ: അശ്ലീല വീഡിയോ നിര്‍മ്മാണ കേസില്‍ നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര മുഖ്യ സൂത്രധാരന്‍ എന്ന് മുംബൈ പൊലീസ് കോടതിയില്‍. ഹോട്ട്‌ഷോട്ട്‌സ്  എന്ന ആപ്പ് വഴി അശ്ലീല വീഡിയോകള്‍ സ്ട്രീമിങ്ങ് നടത്തിയതില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്നും മുംബൈ പൊലീസ് കോടതിയെ അറിയിച്ചു. നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വെള്ളിയാഴ്ച വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കേസില്‍ തിങ്കളാഴ്ചയാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയ്‌ക്കെതിരെ തെളിവുണ്ടെന്നും രാജ് കുന്ദ്രയുടെ സഹായി റെയാന്‍ തോര്‍പ്പും അറസ്റ്റിലായതായും പൊലീസ് അറിയിച്ചു. രാജ് കുന്ദ്രയുടെ കമ്പനിയുടെ ഐടി വിഭാഗം കൈകാര്യം ചെയ്തിരുന്നത് റെയാനാണ്. അശ്ലീല ഉള്ളടക്കം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഹോട്ട്‌ഷോട്ട്‌സിനെ മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ആപ്പിളും ഗൂഗിളും നീക്കം ചെയ്തു. 

കുന്ദ്രയുടെ ഓഫീസില്‍ നിന്ന് അശ്ലീല വീഡിയോയുടെ ക്ലിപ്പുകള്‍ കണ്ടെത്തിയതായും മുംബൈ പൊലീസ് വ്യക്തമാക്കി.വിശദമായി പരിശോധിച്ചപ്പോള്‍ കരാര്‍ രേഖകള്‍, ഇ-മെയിലുകള്‍, വാട്‌സ്ആപ്പ് ചാറ്റുകള്‍, അശ്ലീല വീഡിയോ ക്ലിപ്പുകള്‍, എന്നിവ കണ്ടെത്തിയതായി ജോയിന്റ് കമ്മീഷണര്‍ മിലിന്ദ് ഭരംബെ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ അശ്ലീല സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാജ് കുന്ദ്ര നിഷേധിച്ചു. പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു പ്രതിക്ക് ഹോട്ട്‌ഷോട്ട്‌സ് വിറ്റതായി രാജ് കുന്ദ്ര പറയുന്നു. എന്നാല്‍ പതിവായി ആപ്പില്‍ സാമ്പത്തിക കാര്യങ്ങള്‍ രാജ് കുന്ദ്ര അപ്‌ഡേറ്റ്് ചെയ്യുന്നത് കണ്ടെത്തിയതായി പൊലീസ് പറയുന്നു. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതും രാജ് കുന്ദ്രയാണെന്നും പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഗഹ്ന വസിഷ്ത്തിന്റെ അറസ്റ്റാണ് അന്വേഷണം രാജ് കുന്ദ്രയിലേക്ക് എത്തിച്ചത്. 

രാജ് കുന്ദ്രയുടെ മുന്‍ പിഎ ഉമേഷ് കമ്മത്തിനും ഗഹ്ന വസിഷ്ത്തിനും അശ്ലീല സിനിമാ നിര്‍മ്മാണത്തില്‍ പങ്കുള്ളതായി പൊലീസ് പറയുന്നു. ഓരോ ക്ലിപ്പിനും സ്ത്രീകള്‍ക്ക് 10000 രൂപ വീതമാണ് നല്‍കിയിരുന്നത്. വെബ് സീരിസില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അശ്ലീല സിനിമാ നിര്‍മ്മാണത്തിന് സ്്ത്രീകളെ എത്തിച്ചതെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com