ഇനി സ്കൂളുകൾ തുറക്കാം, ആദ്യം 1–5 ക്ലാസുകാർക്ക്: ഐസിഎംആർ 

മുതിർന്നവരെക്കാൾ മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾക്കു കഴിയുമെന്ന് ബൽറാം ഭാർഗവ്
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

ന്യൂഡൽഹി: ഇന്ത്യയിൽ ഇനി സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ഡോ. ബൽറാം ഭാർഗവ. മുതിർന്നവരെക്കാൾ മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾക്കു കഴിയുമെന്നതിനാൽ ആദ്യം പ്രൈമറി ക്ലാസികൾ തുറക്കാമെന്ന് ഭാർഗവ നിർദേശിച്ചു. 

മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് ആദ്യം സ്കൂൾ തുറക്കാമെന്നാണ് മുൻപ് പറഞ്ഞിരുന്നതെങ്കിലും 1–5 ക്ലാസ് കുട്ടികളെയാണ് ആദ്യം  അനുവദിക്കേണ്ടതെന്നാണ് ബൽറാം ഭാർഗവ പറ‍യുന്നത്. അധ്യാപകരും ജീവനക്കാരും പൂർണമായി വാക്സീൻ എടുത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 5 ശതമാനത്തിൽ കുറഞ്ഞ സ്ഥലങ്ങളിൽ സ്കൂളുകൾ തുറക്കാമെന്നു നേരത്തേ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയും നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകളുടേതാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com