വീട്ടുകാരെ 'പൂച്ച കാത്തു'; കൂറ്റന്‍ പാമ്പിനെ തടഞ്ഞുനിര്‍ത്തിയത് അര മണിക്കൂര്‍

പാമ്പിനെ കണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു 
പാമ്പിനെ തടഞ്ഞുനിര്‍ത്തുന്ന പൂച്ച ചിത്രം/ എഎന്‍ഐ
പാമ്പിനെ തടഞ്ഞുനിര്‍ത്തുന്ന പൂച്ച ചിത്രം/ എഎന്‍ഐ


ഭുവനേശ്വര്‍: വളര്‍ത്തുമൃഗങ്ങള്‍ വീട്ടുകാരെ അപകടത്തില്‍ നിന്ന് രക്ഷിച്ച നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. വീട് കാക്കാന്‍ ഏറ്റവും അനുയോജ്യം നായയാണ്. എന്നാല്‍ തനിക്കും നായയെ പോലെ വീട് കാക്കാന്‍ കഴിയുമെന്ന് ഒരു വളര്‍ത്തുപൂച്ച തെളിയിച്ചു. ഭുവനേശ്വറില്‍ ഒരു പാമ്പിനെ അകത്തേക്ക് കയറാന്‍ അനുവദിക്കാതെ തടഞ്ഞ് നിര്‍ത്തിയത് അരമണിക്കൂറാണ്.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സമ്പദ്കുമാര്‍ പരീദയുടെ വീട്ട് വീട്ടുമുറ്റത്തേക്ക് റോഡില്‍ നിന്ന്‌ ഒരു കൂറ്റന്‍ പാമ്പ് ഇഴഞ്ഞുകയറുന്നത് പൂച്ചയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പാമ്പിനെ കണ്ട് വീട്ടുകാര്‍ പരിഭ്രാന്തരായി. അവര്‍ ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചു. അവര്‍ എത്തുന്നതുവരെ പാമ്പിനെ അകത്തുകയറാന്‍ അനുവദിക്കാതെ അരമണിക്കൂര്‍ സമയം പൂച്ച അതിനെ തടഞ്ഞുവെക്കുകയായിരുന്നു.

ഹെല്‍പ്പ് ലൈന്‍ സംഘം എത്തുന്നതുവരെ പാമ്പിനെ അകത്തുകയറാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയത് പൂച്ചയാണെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു. ഏകദേശം ഒന്നരവയസുള്ള പൂച്ച ഞങ്ങള്‍ക്ക് കുടുംബാംഗത്തെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com