മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു; കൊങ്കണിൽ 6000 യാത്രക്കാർ കുടുങ്ങി

മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു; കൊങ്കണിൽ 6000 യാത്രക്കാർ കുടുങ്ങി
പാളത്തിൽ വീണ മണ്ണ് നീക്കം ചെയ്യുന്നു/ എഎൻഐ
പാളത്തിൽ വീണ മണ്ണ് നീക്കം ചെയ്യുന്നു/ എഎൻഐ

മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നതിനിടെ കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ മൂലം നിരവധി ട്രെയിനുകൾ റദ്ദാക്കി. ഇതോടെ വിവിധ സ്റ്റേഷനുകളിൽ 6000ത്തോളം യാത്രക്കാർ കുടുങ്ങി. മഹാരാഷ്ട്രയിൽ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 

കൊങ്കൺ പ്രദേശത്താണ് വെള്ളക്കെട്ട് രൂക്ഷമായത്. പലയിടങ്ങളിലും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴ മൂലം രത്‌നഗിരി ജില്ലയിലെയും റെയ്ഗാഡ് ജില്ലയിലെയും വിവിധ നദികൾ അപടകരമായ വിധത്തിൽ കരകവിഞ്ഞ് ഒഴുകുകയാണ്. 

രത്‌നഗിരി ജില്ലയിലെ ചിപ്ലുണിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായത്. മുംബൈ നഗരത്തിൽ നിന്നു 240 കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് രക്ഷാപ്രവർത്തം പുരോഗിക്കുകയാണ്. കുടുങ്ങിപോയവരെ ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ നേത്യത്വത്തിൽ മാറ്റി പാർപ്പിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ മുംബൈ- ഗോവ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. ചിപ്ലുണിൽ മാർക്കറ്റുകളും, റെയിൽവേ, ബസ് സ്റ്റേഷൻ എന്നിവ വെള്ളത്തിനടിയിലാണ്. 

വെള്ളക്കട്ട് രൂക്ഷമായ പ്രദേശങ്ങളിൽ കോസ്റ്റ്ഗാർഡിന്റെ നേത്യത്വത്തിൽ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. 35ഓളം ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. മുംബൈയിലും, താനെയിലും, പർഘാറിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. പലയിടത്തും ബോട്ടുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. സംസ്ഥാനത്തെ മഴക്കെടുതികൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിലയിരുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com