ജമ്മുവില്‍  ഡ്രോണ്‍ വെടിവെച്ചിട്ടു, അഞ്ചു കിലോ മാരക സ്‌ഫോടക വസ്തു; ഹെക്‌സാകോപ്റ്ററെന്ന് സുരക്ഷാ സേന

ജമ്മു കശ്മീരില്‍ മാരക സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ സുരക്ഷാസേന വെടിവെച്ച് വീഴ്ത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മാരക സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ സുരക്ഷാസേന വെടിവെച്ച് വീഴ്ത്തി. അതിര്‍ത്തിയില്‍ നിന്ന് ആറു കിലോമീറ്റര്‍ അകത്ത് കനചാക് പ്രദേശത്താണ് മാരക സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് സുരക്ഷാസേന വെടിവെച്ചിടുകയായിരുന്നു. 

വെടിവെച്ചിട്ടത് ഹെക്‌സാകോപ്റ്ററാണ് എന്ന് തിരിച്ചറിഞ്ഞതായി സുരക്ഷാ സേന അറിയിച്ചു. ഹെക്‌സാകോപ്റ്ററില്‍ നിന്ന് അഞ്ചു കിലോഗ്രാം സ്ഫോടക വസ്തുവാണ് പിടിച്ചെടുത്തത്. മാരക സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ കനചാക് പ്രദേശത്ത് കണ്ടെത്തിയെന്നും തുടര്‍ന്ന് വെടിവെച്ച് വീഴ്ത്തിയതായും ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി. 

 ബുധനാഴ്ച ജമ്മു കശ്മീരിലെ സത്വാരി പ്രദേശത്തും സമാനമായ ഡ്രോണ്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു വ്യോമത്താവളത്തിന് സമീപം പറന്ന ഡ്രോണ്‍ എന്‍എസ്ജിയുടെ ഡ്രോണ്‍ വേധ സംവിധാനത്തിന്റെ റഡാറില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞ മാസം ജമ്മു വ്യോമത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് എന്‍എസ്ജി ഡ്രോണ്‍ വേധ സംവിധാനം പ്രദേശത്ത് വിന്യസിച്ചത്. ഡ്രോണ്‍ ആക്രമണത്തിന് ശേഷം നിരവധി തവണയാണ് ജമ്മു കശ്മീരില്‍ ഡ്രോണുകള്‍ പറക്കുന്നത് സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com