ഐസിഎസ്‌സി പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2021 01:17 PM  |  

Last Updated: 23rd July 2021 01:17 PM  |   A+A-   |  

exam result

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ഐസിഎസ്‌സി പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് സിഐഎസ് സിഇ അറിയിച്ചു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി പരീക്ഷാഫലം അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി സിബിഎസ്ഇ നീട്ടിയിരുന്നു. 25 വരെയാണ് സമയം അനുവദിച്ചത്. നേരത്തെ 22 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. കൂടുതല്‍ സമയം വേണമെന്ന സ്‌കൂളുടെ ആവശ്യം പരിഗണിച്ചായിരുന്നു സിബിഎസ്ഇ ഇളവ് അനുവദിച്ചത്.