മെട്രോ സ്‌റ്റേഷനില്‍ യുവതിയുടെ ആത്മഹത്യാശ്രമം; രക്ഷിച്ച് പൊലീസ്; വീഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 25th July 2021 04:22 PM |
Last Updated: 25th July 2021 04:22 PM | A+A A- |

മെട്രോ സ്‌റ്റേഷനില്‍ ആത്മഹത്യാശ്രമം നടത്തുന്ന യുവതി
ന്യൂഡല്‍ഹി: മെട്രോ സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി സുരക്ഷാ ജീവനക്കാരും പൊലീസും. ഫരീദാബാദിലെ സെക്ടര്‍ 28 മെട്രോ സ്‌റ്റേഷനിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്ച വൈകീട്ട്് ആറരയ്ക്കായിരുന്നു സംഭവം.
താഴേക്ക് ചാടാനായി സുരക്ഷാ ഭിത്തിയുടെ തട്ടില്‍ ഇരുന്ന യുവതിയെ പിന്തിരിപ്പിക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നതിനിടെ ഒരു പൊലീസുകാരന്‍ യുവതിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുന്‍പ് താഴേക്ക് ചാടാന്‍ യുവതി ശ്രമിച്ചെങ്കിലും ഇരുവരും ചേര്‍ന്ന് ഇവരെ മുകളിലേക്ക് എത്തിക്കുകയായിരുന്നു.
@FBDPolice @cmohry
— Mukesh singh sengar मुकेश सिंह सेंगर (@mukeshmukeshs) July 25, 2021
फरीदाबाद पुलिस के सबइंस्पेक्टर धनप्रकाश और कॉन्स्टेबल सरफराज की बहादुरी,खुदकुशी के आमादा एक लड़को को मेट्रो स्टेशन पर कुछ इस तरह बचाया,लड़की काम को लेकर डिप्रेशन में थी pic.twitter.com/yEN5WJnA59
ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് യുവതി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍്ട്ടുകള്‍. കൗണ്‍സിങിന് ശേഷം യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വീട്ടയച്ചു.