'അവൾ സ്ത്രീ അല്ല', മൂന്നാം ഭാര്യയിൽ നിന്ന് വിവാഹം മോചനം വേണമെന്ന്​ യുവാവ് 

ഭാര്യക്കും മാതാപിതാക്കൾക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് യുവാവ് പൊലീസിനെ സമീപിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലുധിയാന: മൂന്നാം ഭാര്യയിൽനിന്ന്​ വിവാഹം മോചനം വേണമെന്ന്​ ആവശ്യപ്പെട്ട്​​ യുവാവ്​. താൻ വിവാഹം കഴിഞ്ഞത് സ്ത്രീയെ അല്ലെന്നും  ഭാര്യക്കും മാതാപിതാക്കൾക്കുമെതിരെ കേസെടുക്കണം എന്നും ആവശ്യപ്പെട്ടാണ് ഇയാൾ പൊലീസിനെ സമീപിച്ചത്. ലുധിയാന പൊലീസ്​ കമീഷണറേറ്റിന്റെ മെഗാ ക്യാമ്പിലാണ്​ സംഭവം. 

ആദ്യ രണ്ടു ഭാര്യമാരിൽനിന്നും വിവാഹമോചനം നേടിയ ഇയാൾ 11 മാസം മുമ്പാണ് മൂന്നാമതും വിവാഹിതനായത്. ആദ്യ ഭർത്താവിന്റെ മരണശേഷം രണ്ടാം വിവാഹം കഴിച്ചതായിരുന്നു യുവതി. വിവാഹം കഴിഞ്ഞ്​ മൂന്നാമത്തെ ദിവസം ഭാര്യക്ക്​ ശാരീരിക പ്രശ്​നങ്ങളുള്ളതായി കണ്ടെത്തി. ഒൻപതാം ദിവസം ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. 

യുവതി ഭർത്താവിനും കുടുംബത്തിനുമെതിരെ സ്​ത്രീധന പീഡനത്തിന്​ പരാതി നൽകിയിരുന്നു. തുടർന്നാണ്​ ഇരുവരെയും പൊലീസ്​ കമീഷണറേറ്റിന്റെ ക്യാമ്പിലെത്തിച്ചത്. ഇരു കുടുംബങ്ങളുടെയും വാദം കേട്ടശേഷം മൂന്നംഗ ഡോക്ടർമാരുടെ പരിശോധനക്ക്​ വിധേയമാകണമെന്ന് യുവതിയോട് നിർദേശിച്ചു. പരസ്പരം നന്നായി അറിയുന്ന കുടുംബമാണ് ഇരുവരുടേതെന്നും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയാണെന്നും കൗൺസലർ സുർജിത്​ ഭഗത്​ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com