ക്രിക്കറ്റ് പന്തെടുക്കാന്‍ മാലിന്യ ടാങ്കില്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2021 03:38 PM  |  

Last Updated: 25th July 2021 03:38 PM  |   A+A-   |  

death in noida

പ്രതീകാത്മക ചിത്രം

 

ലക്‌നൗ:  ക്രിക്കറ്റ് കളിക്കിടെ മാലിന്യടാങ്കില്‍ വീണ പന്ത് എടുക്കാന്‍ ഇറങ്ങിയ രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം.ഗുരുതരാവസ്ഥയിലായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദീപ് (22), വിശാല്‍ ശ്രീവാസ്തവ (27) എന്നിവരാണ് മരിച്ചത്.

നോയിഡ സെക്ടര്‍ ആറിലാണ് സംഭവം.  ടാങ്കില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണം. വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സുഹൃത്തുക്കളായ മറ്റ് രണ്ട് പേരെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പന്തെടുക്കാന്‍ ഒന്നിനുപുറകെ ഒന്നായി നാലുപേരും ടാങ്കില്‍ ഇറങ്ങുകയായിരുന്നു. ജല്‍ നിഗം ഓപ്പറേറ്റര്‍ ഇവരെ വിലക്കിയിരുന്നെങ്കിലും യുവാക്കള്‍ ചെവിക്കൊണ്ടിരുന്നില്ല. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി. ജല്‍ നിഗം ഓപ്പറേറ്ററും നാട്ടുകാരും ചേര്‍ന്ന് നാലുപേരെയും പുറത്തെടുത്ത് ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേര്‍ അപ്പോഴേക്കും മരിച്ചിരുന്നു.