രണ്ടു ബൈക്ക് യാത്രക്കാരെ കടിച്ചു കൊന്ന കടുവ വീണ്ടും, ഭീതിയില്‍ ഒരു ഗ്രാമം; 'ഷെര്‍നി മോഡല്‍' 

ഉത്തര്‍പ്രദേശില്‍ പിലിബിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ഗ്രാമം ഭീതിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പിലിബിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ഗ്രാമം ഭീതിയില്‍. രണ്ടാഴ്ച മുന്‍പ് രണ്ടു ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്തിയ പെണ്‍ കടുവ വീണ്ടും പ്രദേശത്ത് പ്രത്യക്ഷപ്പെട്ടതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്. ശനിയാഴ്ച രാത്രിയാണ് കടുവകളെ നിരീക്ഷിക്കുന്നതിന് വേണ്ടി സ്ഥാപിച്ച ക്യാമറയില്‍ പെണ്‍ കടുവ പതിഞ്ഞത്. 

ബറേലിയില്‍ പിലിബിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ഗ്രാമമാണ് വൈകീട്ട് വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങാതെ ഭയത്തില്‍ കഴിയുന്നത്.  കാട്ടിലെ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ജീവിക്കുന്നവരാണ് ഗ്രാമത്തിലെ ജനങ്ങളില്‍ അധികവും. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രണ്ടു ബൈക്ക് യാത്രക്കാരെ ആക്രമിച്ച് കൊന്ന് രണ്ടാഴ്ചക്ക് ശേഷമാണ് ക്യാമറയില്‍ പെണ്‍കടുവ പതിഞ്ഞത്. വനത്തില്‍ നിന്ന് കണ്ടെത്തിയ കാല്‍പാട് പെണ്‍കടുവയുടെ തന്നെയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കുഞ്ഞിനൊപ്പം പെണ്‍കടുവ നദി മുറിച്ച് കടക്കുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്. രണ്ടാഴ്ച മുന്‍പ് ബൈക്കില്‍ സഞ്ചരിച്ച മൂന്ന് പേരെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ മൂന്നാമത്തെ ആള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. എന്നാല്‍ കടുവ നരഭോജിയാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com