കോവിഡ് വ്യാപനം കൂടുന്നു ; ഇന്നലെ  43,654 പേര്‍ക്ക് രോഗബാധ ; 640 മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2021 09:50 AM  |  

Last Updated: 28th July 2021 09:50 AM  |   A+A-   |  

covid

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെ 43,654 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 640 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

നിലവില്‍ 3,99,436 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. ഇന്നലെ  41,678 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,06,63,147 ആയി ഉയര്‍ന്നു.

ഇന്നലെ 640 പേര്‍ കൂടി മരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് മരണം 4,22,022 ആയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 44,61,56,659 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞദിവസം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെ എത്തിയിരുന്നു.  29,689 പേര്‍ക്കാണ് തിങ്കളാഴ്ച കോവിഡ് ബാധിച്ചത്. 132 ദിവസത്തിന് ശേഷമായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെ എത്തിയത്.