'ഇനിയുള്ള കാലം ദൈവത്തിനായി സമര്‍പ്പിക്കണം'; സ്വമേധയാ വിരമിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വനിത ഐ ജി 

മെയ് നാലാം തിയതിയാണ് ഭാരതി ഐജിയായി സ്ഥാനമെടുത്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജി പദവി ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിന് മുമ്പ് സ്വമേധയാ വിരമിക്കലിന് അപേക്ഷിച്ച് ഭാരതി അറോറ. ജൂലൈ 31ന് വിരമിക്കാന്‍ അനുവാദം തേടി ഡിജിപി മനോജ് യാദവ വഴി ചീഫ് സെക്രട്ടറിക്ക് ഭാരതി കത്ത് നല്‍കി. മൂന്ന് മാസത്തെ നോട്ടീസ് പീരിയഡ് നില്‍ക്കണമെന്ന് വ്യവസ്ഥയില്‍ ഇളവു വേണമെന്നും ഭാരതി ആവശ്യപ്പെട്ടിട്ടുണ്ട്. 

മെയ് നാലാം തിയതിയാണ് ഭാരതി ഐജിയായി സ്ഥാനമെടുത്തത്. വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെ കാരണം ഭാരതി വ്യക്തമാക്കാന്‍ തയ്യാറായില്ല. അതേസമയം ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ഇനിയുള്ള കാലം ജീവിതം ദൈവത്തിനായി സമര്‍പ്പിക്കണമെന്നാണ് എഴുതിയിരിക്കുന്നത്. 

"എന്റെ ഇതുവരെയുള്ള സേവനം എന്റെ അഭിമാനവും അഭിനിവേശവുമാണ്. എനിക്ക് കൃത്യനിര്‍വ്വഹണം നടത്താനും പഠിക്കാനും വളരാനും അവസരം നല്‍കിയതിന് ഞാന്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു. എനിക്ക് ശരിയായ പാത കാണിച്ചുതന്നതിന് ഹരിയാന സംസ്ഥാനത്തോട് എന്റെ നന്ദി. ഇപ്പോള്‍ എന്റെ ജീവിതത്തിലെ ആത്യന്തിക ലക്ഷ്യം നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗുരു നാനാക് ദേവ്, ചൈതന്യ മഹാപ്രഭു, കബീര്‍ദാസ്, തുളസിദാസ്, സുര്‍ദാസ്, മീറാബായ്, സൂഫി സന്യാസിമാര്‍ എന്നിവര്‍ കാണിച്ച വഴിയിലൂടെ സഞ്ചരിക്കാനും ശ്രീകൃഷ്ണനെ സേവിക്കാനായി ഇനിയുള്ള എന്റെ ജീവിതം സമര്‍പ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു", എന്നാണ് ഭാരതി കത്തില്‍ പറയുന്നത്. 23 വര്‍ഷം സര്‍വീസില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് ഭാരതി വിരമിക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com